കാര്‍ ഓടിക്കുന്നതിനിടെ ബോധരഹിതനായി; മുത്തച്ഛനെ രക്ഷിച്ച 10 വയസ്സുകാരനാണ് ഇപ്പോള്‍ ഹീറോ

JULY 25, 2024, 6:59 AM

ജോര്‍ജിയ: നഗരത്തിലെ ഹൈവേയില്‍ 70 മൈല്‍ വേഗതയില്‍ വാഹനമോടിക്കുന്നതിനിടെ 10 വയസ്സുകാരന്‍ തന്റെ മുത്തച്ഛന്റെ ജീവന്‍ രക്ഷിച്ചു. 10 വയസുകാരനായ ഡ്രേക്ക് ലിന്നും 68 കാരനായ ഹഗ് കോക്‌സും ഡാള്‍ട്ടണിലെ അന്തര്‍സംസ്ഥാന 75 ലൂടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുത്തച്ഛന്‍ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു.

പത്തു വയസുകാരനായ ലിന്‍ മുത്തച്ഛന്റെ സെല്‍ഫോണ്‍ ഉപയോഗിച്ച് അമ്മയെ വിളിച്ചു. അവര്‍ മകനോട് ഡ്രൈവര്‍ സീറ്റില്‍ കയറി കാര്‍ ഓടിക്കാന്‍ നിര്‍ദ്ദേശിച്ചു. 10 വയസ്സുകാരന്‍ ഗോള്‍ഫ് കാര്‍ട്ടുകളും എടിവികളും ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. കൂടാതെ ഡ്രൈവിങിനെ കുറിച്ച് കുറച്ച് ധാരണയുണ്ടായിരുന്നു.

ഹഗ് കോക്‌സ് ഒരു പ്രമേഹരോഗിയാണ്. ഇന്‍സുലിന്‍ ഉപയോഗിച്ചിരിക്കുന്നു. സാധാരണയായി ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണം ധരിക്കാറുണ്ട്. അത് അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ ട്രാക്ക് സൂക്ഷിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അബോധാവസ്ഥയിലായ ദിവസം ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ പകരം മറ്റൊന്നിനായി ഫാര്‍മസിയില്‍ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്‍ഷുറന്‍സില്‍ ഒരു പ്രശ്നമുണ്ടെന്നും പുതിയ ഉപകരണത്തിന് അംഗീകാരം ലഭിക്കുന്നതിന് കാത്തിരിക്കണമെന്നും ഫാര്‍മസി വ്യക്തമാക്കുകയായിരുന്നു. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ുറഞ്ഞപ്പോള്‍ അത് ശ്രദ്ധിക്കാതെ വന്നതോടെ  അദ്ദേഹം ഡയബറ്റിക് കോമയിലേക്ക് പോകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam