 
             
            
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്, ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ചു. ഈ പുതിയ സവിശേഷത ഉപയോക്താക്കളെ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ സഹായിക്കും.
പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ 64 അക്ക എൻക്രിപ്ഷൻ കീ സൂക്ഷിക്കുന്നതിനോ പകരം, വിരലടയാളം, ഫേസ് ഐഡി അല്ലെങ്കിൽ ഫോണിലെ സ്‌ക്രീൻ ലോക്ക് എന്നിവ ഉപയോഗിച്ച് അവരുടെ ബാക്കപ്പുകൾ പരിരക്ഷിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. പാസ്‌വേഡുകൾ ആവർത്തിച്ച് മറക്കുകയോ ബാക്കപ്പുകൾ ആക്‌സസ് ചെയ്യാൻ കഴിയാതെ വരികയോ ചെയ്യുന്ന പ്രശ്‌നം അനുഭവിക്കുന്നവർക്ക് ഈ അപ്‌ഡേറ്റ് പ്രത്യേകിച്ചും പ്രയോജനകരമാണ്.
വ്യക്തിഗത സന്ദേശങ്ങളെയും കോളുകളെയും സംരക്ഷിക്കുന്ന വാട്‌സ്ആപ്പിന്‍റെ നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഫീച്ചറും വരുന്നത്. ഇത്രകാലവും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ തങ്ങളുടെ ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു പ്രത്യേക പാസ്‌വേഡോ എൻക്രിപ്ഷൻ കീയോ സൃഷ്‍ടിക്കേണ്ടി വന്നിരുന്നു.
എന്നാൽ പുതിയ പാസ്‌കീ ഓപ്ഷൻ ഉപയോഗിച്ച് ഒറ്റ ടാപ്പിലോ അല്ലെങ്കിൽ ഫേസ് ഡിറ്റക്ഷനോ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പ് സുരക്ഷിതമാക്കാനും പിന്നീട് റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഉപയോക്താക്കൾക്ക് സെറ്റിംഗ്‍സില്‍ പ്രവേശിച്ച്, ചാറ്റുകൾ- ചാറ്റ് ബാക്കപ്പ്- എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്‍ ബാക്കപ്പ് എന്ന ഓപ്ഷനുകളിലേക്ക് പോയി ഈ ഫീച്ചർ ആക്‌ടിവേറ്റ് ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
