വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയൊരു ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇനി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ നടത്താം എന്നതായിരുന്നു അത്. പ്രാദേശിക ഇന്ത്യന്‍ സിം കാര്‍ഡ് ഇല്ലാതെ തന്നെ NRE അല്ലെങ്കില്‍ NRO ബാങ്ക് അക്കൗണ്ടുകള്‍ വഴി പേയ്മെന്റ് നടത്താനാകും എന്നതാണ് പുതിയ സംവിധാനം.
ഈ പുതിയ സേവനം ലഭ്യമാകുന്നത് വാട്‌സ് ആപ്പിലൂടെ ആയിരിക്കും. സാധാരണ യുപിഐ ആപ്പ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നത് പോലെ തന്നെ പേടിഎം ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പണം അയയ്ക്കാനും കറന്‍സി കണ്‍വേര്‍ഷനുകളോ അന്താരാഷ്ട്ര പേയ്മെന്റ് ഗേറ്റ്വേകളോ ഇല്ലാതെ ഇന്ത്യന്‍ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്താനും ക്യുആര്‍ കോഡുകള്‍ വഴി വ്യാപാരികള്‍ക്ക് പണം നല്‍കാനും എല്ലാവരെയും പോലെ പ്രവാസികള്‍ക്കും ഇതുമൂലം സാധിക്കും.
പുതിയ പേയ്മെന്റ് സംവിധാനം നിലവില്‍ സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ 12 ഓളം രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സേവനത്തിന് അനുമതി നല്‍കുന്നത്.
നിലവില്‍ ബീറ്റാ പരിശോധനയിലായതിനാല്‍ വരും ദിവസങ്ങളില്‍ അര്‍ഹരായ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ മുഴുവനായി ലഭ്യമാകും.
പുതിയ സേവനം ലഭിക്കുന്നതിനായി പ്രവാസികള്‍ ആദ്യം പേടിഎം പോലുള്ള യുപിഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഉപയോക്താക്കള്‍ അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും എസ്എംഎസ് വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും വേണം.
ശേഷം നിങ്ങളുടെ NRE അല്ലെങ്കില്‍ NRO ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുന്നതോടെ ഈ സൗകര്യം ഉപയോഗിച്ച് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ പേയ്മെന്റുകള്‍ നടത്താവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
