ഒരു സോഫ്റ്റ്‌വെയർ കമ്പനിയായി മാത്രം ഇനി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. കമ്പനി നിർമിത ബുദ്ധി മേഖലയിലെ ഒരു 'ഇന്റലിജൻസ് എഞ്ചിൻ' ആയി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു പുതിയ യുഗത്തിനായുള്ള ദൗത്യം പുനർവിചിന്തനം ചെയ്യാനും അദ്ദേഹം ഓർമ്മിപ്പിച്ചു. ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചപ്പോള്‍ അദ്ദേഹം വിഭാവനം ചെയ്തത് ഒരു സോഫ്റ്റ്വെയര്‍ കമ്പനി മാത്രമല്ല, ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിലോ വിഭാഗത്തിലോ ഒതുങ്ങാത്ത ഒരു സ്ഥാപനമാണ്. ആ ആശയം പതിറ്റാണ്ടുകളായി നമ്മെ നയിച്ചു.
എന്നാല്‍ ഇനി അതുമാത്രം മതിയാവില്ല. പ്രത്യേക ജോലികള്‍ക്കായി സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിലല്ല, മറിച്ച് ആര്‍ക്കും അവരവരുടെ സ്വന്തം ഇന്റലിജന്റ് ടൂളുകളും സൊല്യൂഷനുകളും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എഐ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് മൈക്രോസോഫ്റ്റിന്റെ ഭാവിയെന്ന് സിഇഒ പ്രഖ്യാപിച്ചു.
ആപ്പുകൾ നിർമ്മിക്കുന്നതിൽ നിന്ന് എല്ലാവരെയും അവ നിർമ്മിക്കാൻ പഠിപ്പിക്കുന്നതിലേക്കുള്ള ഒരു മാറ്റത്തിനാണ് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. ലോകത്തിലെ എല്ലാവരുടെയും വിരൽത്തുമ്പിൽ ഒരു ഗവേഷകനോ, വിശകലന വിദഗ്ദ്ധനോ, അല്ലെങ്കിൽ കോഡിംഗ് ഏജന്റോ ഉള്ള ഒരു ലോകത്തെയാണ് സിഇഒ വിഭാവനം ചെയ്യുന്നത്. ഈ മാറ്റത്തിന് മൈക്രോസോഫ്റ്റിന്റെ മുഴുവൻ സാങ്കേതിക അടിത്തറയുടെയും പുനർരൂപകൽപ്പന ആവശ്യമാണെന്ന് നാദെല്ല ഊന്നിപ്പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മുതൽ ആപ്പ് പ്ലാറ്റ്‌ഫോമുകളും ആപ്പുകളും വരെ എല്ലാം എ ഐക്കായി പുനർനിർമ്മിക്കപ്പെടും.
ഓപ്പണ്‍എഐയുമായി സഹകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ശതകോടീശ്വരനും എക്‌സ് എഐ സിഇഒയുമായ ഇലോണ്‍ മസ്‌ക് നേരത്തെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൈക്രോസോഫ്റ്റിനെ ചാറ്റ്ജിപിടി ജീവനോടെ വിഴുങ്ങും എന്നായിരുന്നു മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്