തങ്ങളുടെ എഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജിമെയിൽ വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്തയ്ക്ക് മറുപടി നൽകി ഗൂഗിൾ.
സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും AI പരിശീലനത്തിനായി കമ്പനി വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഗൂഗിൾ വ്യക്തമാക്കി.
ഗൂഗിൾ അതിന്റെ AI മോഡലുകളെ പരിശീലിപ്പിക്കാൻ ജിമെയിലിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ച്‌മെന്റുകളും ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ വിവരങ്ങൾ സംരക്ഷിക്കുന്നതിന് സ്മാർട്ട് സവിശേഷതകൾ ഓഫാക്കണമെന്നും ഒരു യു ട്യൂബ് ഇൻഫ്ലുൻസർ എക്‌സിൽ കുറിച്ചിരുന്നു.
ഇതിനോടൊപ്പം മാൽവെയർബൈറ്റ്സും ഇതേ കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം വലിയ ആശങ്കകൾക്കും ചർച്ചകൾക്കും കാരണമായത്. നിരവധി പോസ്റ്റുകളും കമന്റുകളും ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കമ്പനി തന്നെ രംഗത്തെത്തി.
'ജെമിനി AI മോഡലിനെ പരിശീലിപ്പിക്കാൻ ഞങ്ങൾ നിങ്ങളുടെ ജിമെയിൽ ഉള്ളടക്കം ഉപയോഗിക്കുന്നില്ല. കമ്പനിയുടെ നിബന്ധനകളിലും നയങ്ങളിലും ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പറഞ്ഞു.ജെമിനിയും ജിമെയിലും തമ്മിൽ വ്യത്യാസമുണ്ടെന്നും രണ്ടും പ്രത്യേകം കാണണമെന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
