ഐഫോൺ 17 സീരീസിലെ ഏറ്റവും ജനപ്രിയ മോഡലുകൾ 17 പ്രോ, 17 പ്രോ മാക്സ് കോസ്മിക് ഓറഞ്ച് കളർ മോഡലുകളായിരുന്നു. പുറത്തിറങ്ങിയതുമുതൽ ഓറഞ്ച് നിറം വൻ ഹിറ്റായിരുന്നു. ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് കോസ്മിക് ഓറഞ്ച് നിറമാണ്. എന്നാൽ ഇപ്പോൾ, നിറത്തെക്കുറിച്ച് നിരവധി പരാതികൾ വരുന്നതായി റിപ്പോർട്ടുകൾ.
ഓറഞ്ച് നിറം പിങ്ക് നിറമാകുന്നതുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം പ്രചരിക്കുന്നുണ്ട്. ഫോണിന്റെ ഗ്ലാസ് ബാക്ക് പാനൽ ഓറഞ്ച് നിറത്തിൽ തന്നെ തുടരുമ്പോൾ, അലുമിനിയം ഫ്രെയിമും ക്യാമറ ഭാഗങ്ങളും പിങ്ക് നിറത്തിലാകുന്നുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ ആദ്യം പരാതിപ്പെട്ടത് ജപ്പാനിലെ ഒരു ഉപയോക്താവാണ്. അതിനുശേഷം, സമാനമായ അനുഭവങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തി. ഐഫോണ്‍ 17 പ്രോ മോഡലുകളുടെ ഫ്രെയിമുകളില്‍ സ്ക്രാച്ച് ഉണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.
നിറം മാറുന്നതിന് കാരണമെന്ത് ?
ഐഫോൺ 17 പ്രോയുടെ ബാക്ക് സൈഡ് ആനോഡൈസ്ഡ് അലുമിനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ചില ക്ലീനിങ് ഏജന്റുകൾ ഉപയോഗിക്കുമ്പോൾ ഈ മെറ്റീരിയൽ കൃത്രിമ ഓക്സൈഡ് പാളികൾക്കും നിറം മാറ്റത്തിനും കാരണമാകും.
പ്രത്യേകിച്ചും ഓക്സൈഡ് പാളി പെറോക്സൈഡ് അധിഷ്ഠിത ക്ലീനറുകളുമായി സമ്പർക്കം പുലർത്തുമ്പോൾ അത് ലോഹത്തിന് താഴെയുള്ള ലായകവുമായി പ്രതിപ്രവർത്തിക്കുന്നു.
ഈ പ്രതിപ്രവർത്തനം ഗ്ലാസ്-ബാക്ക്ഡ് പാനലുകൾക്ക് അവയുടെ യഥാർത്ഥ ഓറഞ്ച് നിറം നിലനിർത്തുകയും അതേസമയം മെറ്റാലിക് സൈഡ് പാനലുകൾ പിങ്ക് നിറമായി മാറുന്നതിനും കാരണമാകുന്നുവെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ആപ്പിൾ പറയുന്നത്
ഫോൺ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ സപ്പോർട്ട് സൈറ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃത്തിയാക്കുന്നതിനായി ശരിയായ ക്ലീനറുകൾ ഉപയോഗിക്കാത്തതായിരിക്കാം നിറം മാറ്റത്തിന് കാരണമെന്ന് ആപ്പിൾ പറയുന്നു. പെറോക്സൈഡ് അധിഷ്ഠിത ക്ലീനറുകളോ ശക്തമായ യു.വി എക്സ്പോഷറോ ഉപയോഗിക്കുന്നത് നിറം മാറ്റത്തിന് കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
