ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ ഐഫോൺ പുറത്തിറങ്ങി. ഐഫോണ്‍ 16 സീരീസിലെ പുതിയ അഡിഷനായി ഐഫോണ്‍ 16e ആണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 സീരീസില്‍ ഉപയോഗിച്ച A18 ചിപ്പ് തന്നെയാണ് പുതിയ മോഡലിലും ഉള്ളത്. 6.1 ഇഞ്ച് OLED സ്‌ക്രീനിലാണ് 16e എത്തുന്നത്.
ഐഫോൺ 15 പ്രോ പോലെ, ഇത് ആപ്പിളിന്റെ ഇന്റലിജൻസ് സവിശേഷതയെയും പിന്തുണയ്ക്കും. ഇതിന് 48 മെഗാപിക്സൽ പിൻ ക്യാമറയുണ്ട്.
ഐഫോൺ 16e സവിശേഷതകൾ
നാനോ, ഇ-സിം എന്നിവയ്‌ക്കൊപ്പം ഡ്യുവൽ സിം പിന്തുണയോടെ വരുന്ന 16e, iOS 18-ലാണ് പ്രവർത്തിക്കുന്നത്. 16e-യിൽ 60Hz റിഫ്രഷ് റേറ്റും 800nits പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR (1,170x2,532 പിക്‌സൽസ്) OLED സ്‌ക്രീൻ ഉണ്ട്. ആപ്പിളിന്റെ സെറാമിക് ഷീൽഡ് മെറ്റീരിയലും പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നു.
2024 സെപ്റ്റംബറില്‍ ഐഫോണ്‍ 16-ല്‍ ആദ്യമായി എത്തിയ 3nm A18 ചിപ്പ് ആണ് ആപ്പിള്‍ ഐഫോണ്‍ 16ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 512GB വരെ സ്റ്റോറേജുള്ളതായിരുന്നു ഇത്.
സാധാരണയായി ആപ്പിള്‍ അതിന്റെ സ്മാര്‍ട്ട്ഫോണുകളിലെ റാം എത്രയാണെന്ന് വെളിപ്പെടുത്താറില്ല. പക്ഷേ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ 8GB റാം ഉണ്ടെന്ന് നമുക്ക് അനുമാനിക്കാം.
ഇന്ത്യയിലെ വില
ഇന്ത്യയിലെ 16e യുടെ വില 59,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. 128 ജിബി ബേസ് മോഡലിനാണ് ഈ വില. 16e 256 ജിബി, 512 ജിബി വേരിയന്റുകളിലും ലഭ്യമാണ്. ഈ വേരിയന്റുകൾക്ക് 69,900 രൂപയും 89,900 രൂപയുമാണ് വില. ഫെബ്രുവരി 21 മുതൽ ഇന്ത്യയിൽ പ്രീ-ഓർഡർ ബുക്കിംഗ് ആരംഭിക്കും. 16e കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്