കൗമാരക്കാരുടെയും യുവതീയുവാക്കളുടെയും പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം, വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഫീച്ചറുകൾ അവതരിപ്പിച്ചു. ഫെബ്രുവരി 14-ന് ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കാനിരിക്കെയാണ് ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായി സ്നേഹം പങ്കുവെക്കാൻ സഹായിക്കുന്ന പുതിയ ടൂളുകൾ മെറ്റ പുറത്തിറക്കിയത്.
പുതിയ ഫോണ്ടുകൾ, സ്നേഹനിർഭരമായ തീമിലുള്ള സ്റ്റിക്കറുകൾ, ചാറ്റ് തീമുകൾ എന്നിവയാണ് ഇൻസ്റ്റാഗ്രാം ആപ്പിലെ പ്രധാന മാറ്റങ്ങൾ.
ഇൻസ്റ്റാഗ്രാം വാലന്റൈൻസ് ഡേ ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കാം?
സ്റ്റോറികളും റീൽസുകളും: വാലന്റൈൻ തീമിലുള്ള പുതിയ ഫോണ്ടുകളും പ്രത്യേക ആനിമേഷനുകളോട് കൂടിയ ടെക്സ്റ്റ് ഇഫക്‌ടുകളും സ്റ്റോറികളിലും റീലുകളിലും ഉപയോഗിക്കാം.
ഫോട്ടോ സ്റ്റിക്കർ ഫ്രെയിമുകൾ: ലൗ-തീമിലുള്ള ഫോട്ടോ സ്റ്റിക്കർ ഫ്രെയിമുകൾ ഉപയോഗിച്ച് ഹൃദയാകൃതിയിൽ സെൽഫികളും ഓർമ്മകളും പങ്കുവെക്കാം.
സീക്രട്ട് ഫ്രേസസ് (Secret Phrases): സ്റ്റോറികളുടെ കമന്റ് സെക്ഷനിൽ പ്രത്യേക വാക്കുകൾ ഉപയോഗിക്കുമ്പോൾ ആകർഷകമായ തീമുകളും ആനിമേഷനുകളും ദൃശ്യമാകും.
കസ്റ്റം മെൻഷൻ സ്റ്റിക്കറുകൾ: പ്രിയപ്പെട്ടവരെ വാലന്റൈൻ മൂഡിൽ ടാഗ് ചെയ്യാൻ പ്രത്യേക മെൻഷൻ സ്റ്റിക്കറുകൾ ലഭ്യമാണ്.
ഇൻസ്റ്റാഗ്രാം നോട്ടുകൾ (Notes): വാലന്റൈൻസ്-തീമിലുള്ള വാചകങ്ങൾ നോട്ടുകളിൽ ചേർക്കാനും മറഞ്ഞിരിക്കുന്ന ഡിസൈനുകൾ കണ്ടെത്താനും സാധിക്കും.
ചാറ്റ് തീമുകൾ: സ്വകാര്യ ചാറ്റുകൾക്കായി ലൈറ്റ്, ഡാർക്ക് മോഡുകളിൽ പ്രത്യേക വാലന്റൈൻസ് ഡേ ചാറ്റ് തീമുകൾ ലഭ്യമാണ്.
എഡിറ്റ്‌സ് (Edits) ആപ്പിലെ പ്രത്യേകതകൾ:
ഇൻസ്റ്റാഗ്രാമിന്റെ എഡിറ്റ്‌സ് ആപ്പിലും വാലന്റൈൻസ് ഫീച്ചറുകൾ ലഭ്യമാണ്. റീലുകൾക്കായി പ്രത്യേക ഫോണ്ടുകൾ, റെഡിമെയ്‌ഡ് ടെക്സ്റ്റുകൾ, ഹാർപ്പ് മെലഡി, ഹാർട്ട്ബീറ്റ് തുടങ്ങിയ സൗണ്ട് ഇഫക്‌ടുകൾ എന്നിവ ഇതിലുണ്ട്. കൂടാതെ വീഡിയോകൾക്ക് കൂടുതൽ ആകർഷകമായ സ്പീഡ് കൺട്രോൾ ഓപ്ഷനുകളും എഡിറ്റ്സ് ആപ്പിൽ പുതുതായി ചേർത്തിട്ടുണ്ട്.
പ്രത്യേകതകൾ ലഭ്യമാകുന്ന സമയം:
ഇൻസ്റ്റാഗ്രാമിലെ വാലന്റൈൻ പ്രത്യേക ഫീച്ചറുകൾ ഫെബ്രുവരി 16 വരെ മാത്രമേ ലഭ്യമാകൂ. എന്നാൽ എഡിറ്റ്‌സ് ആപ്പിലെ ഫീച്ചറുകൾ വാലന്റൈൻസ് ദിനം കഴിഞ്ഞാലും ഉപയോഗിക്കാൻ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
