ഈ മാസം ആദ്യം പുറത്തിറങ്ങിയ നത്തിംഗ് ഫോൺ 3എ, ഫോൺ 3എ പ്രോ എന്നീ ഫോണുകളിൽ എസൻഷ്യൽ സ്‌പേസ് എന്ന എഐ-പവർഡ് ഹബ് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ഹബ്ബിലേക്ക് ക്യാമറ ക്യാപ്ചർ എന്ന പുതിയ ഫീച്ചർ കൂടി ചേർത്തിരിക്കുകയാണ്. യുകെ ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പ് ആണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്.
ഈ പുതിയ ഫീച്ചർ ഉപയോഗിച്ച്, സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഉപയോഗിച്ച് വേഗത്തിൽ ചിത്രങ്ങൾ എടുക്കാനും ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്‌നിഷൻ (OCR) ഉപയോഗിച്ച് പ്രധാന വിവരങ്ങൾ വേർതിരിച്ചെടുക്കാനും സാധിക്കും. വരും മാസങ്ങളിൽ എസൻഷ്യൽ സ്‌പേസിലേക്ക് കൂടുതൽ ഫീച്ചറുകൾ ചേർക്കുമെന്ന് നത്തിംഗ് അറിയിച്ചു.
പ്ലേ സ്റ്റോർ അപ്‌ഡേറ്റിലൂടെ ക്യാമറ ക്യാപ്ചർ ഫീച്ചർ
ബുധനാഴ്ചയാണ് എസൻഷ്യൽ സ്‌പേസിലേക്ക് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയതായി കമ്പനി അറിയിച്ചത്. ക്യാമറ ആപ്പ് ഉപയോഗിക്കുമ്പോൾ നത്തിംഗ് ഫോൺ 3എ, ഫോൺ 3എ പ്രോ എന്നിവയുടെ വശത്തുള്ള എസൻഷ്യൽ കീ ടാപ്പ് ചെയ്ത് പ്രധാന വിവരങ്ങൾ ക്യാപ്ചർ ചെയ്യാൻ ക്യാമറ ക്യാപ്ചർ ഫീച്ചർ സഹായിക്കുന്നു.
നത്തിംഗ് ഫോൺ 3എ സീരീസിൽ ക്യാമറ ക്യാപ്ചർ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ ഗാലറി ആപ്പിലെ മറ്റ് ഫോട്ടോകൾക്കൊപ്പം സൂക്ഷിക്കില്ലെന്നും, പകരം ഈ ചിത്രങ്ങൾ എസ്സൻഷ്യൽ സ്‌പേസിൽ സൂക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
നത്തിംഗ് ഫോൺ 3എ, ഫോൺ 3എ പ്രോ എന്നിവയിലെ എസൻഷ്യൽ സ്‌പേസിൽ വരുന്ന നിരവധി ഫീച്ചറുകളിൽ ഒന്നാണ് ക്യാമറ ക്യാപ്ചർ. വരും മാസങ്ങളിൽ ഫ്‌ളിപ്പ് ടു റെക്കോർഡ്, ഫോക്കസ്ഡ് സെർച്ച്, സ്മാർട്ട് കളക്ഷൻസ് എന്നിവയും എസ്സൻഷ്യൽ സ്‌പേസിൽ ലഭ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ എസൻഷ്യൽ സ്‌പേസ് അപ്‌ഡേറ്റ് ലഭ്യമാണെന്നും ആപ്പ് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഫീച്ചർ പ്രവർത്തിക്കുന്നുണ്ടെന്നും ഗാഡ്‌ജെറ്റ്‌സ് 360 സ്ഥിരീകരിച്ചു. ക്യാമറ ക്യാപ്ചർ ഫീച്ചർ ഉപയോഗിക്കുന്നതിന് നത്തിംഗ് ഒ.എസ് 3.1 പ്രവർത്തിപ്പിക്കേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്