ഗ്രോക്ക് എഐ മോഡലിൽ കൂടുതല്‍ ഫീച്ചറുമായി ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ എക്‌സ് എഐ.
ഏത് നിശ്ചല ചിത്രവും ആനിമേറ്റ് ചെയ്യാന്‍ ഇനി ഗ്രോക്ക് എഐയ്ക്ക് സാധിക്കും. ഏതെങ്കിലും ഒരു ചിത്രം വീഡിയോ ആക്കി മാറ്റാന്‍ അതില്‍ ദീര്‍ഘനേരം പ്രസ് ചെയ്യുക.
നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കുന്നതെന്തും നിര്‍മിക്കാന്‍ ഇഷ്ടാനുസൃതമായി പ്രോംറ്റ് നല്‍കുക. എക്‌സ് എഐയുടെ പുതിയ ഫോട്ടോ, വീഡിയോ ജനറേഷന്‍ ടൂളായ ഗ്രോക്ക് ഇമാജിന്‍ മോഡല്‍ ഉപയോഗിച്ചാണ് ഈ പുതിയ എഐ കഴിവുകള്‍ ചാറ്റ്‌ബോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഗ്രോക്ക് ചാറ്റ്‌ബോട്ട് ലഭ്യമാണ്. അതുകൊണ്ടു തന്നെ എക്‌സ് ഉപഭോക്താക്കള്‍ക്കെല്ലാം ഈ ടൂള്‍ ഉപയോഗപ്പെടുത്താനാവും.
അടുത്തിടെ ഗ്രോക്ക് 4 എഐ മോഡല്‍ ലോകത്തെല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായിരിക്കുമെന്ന് എക്‌സ് എഐ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സൗജന്യ ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുന്ന പ്രോംറ്റുകള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രതിദിന പരിധിയുണ്ടാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
