ആരാവും ലോകകപ്പിന്റെ താരം, ഐസിസി ഔദ്യോഗിക പട്ടിക പുറത്ത്; ഇന്ത്യയിൽ നിന്ന് സഞ്ജു സാംസൺ മാത്രം പട്ടികയിൽ

MARCH 6, 2026, 1:59 AM

ഐസിസി 2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള നാമനിർദ്ദേശ പട്ടിക പുറത്തുവിട്ടു. ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെയുള്ള ടീമുകളിലെ താരങ്ങളാണ് പട്ടികയിൽ ഭൂരിഭാഗവും.

ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി മുൻനിര വിക്കറ്റ് വേട്ടക്കാരനാണെങ്കിലും, ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ സഞ്ജു സാംസൺ ചെലുത്തിയ സ്വാധീനമാണ് ഐസിസി പരിഗണിച്ചത്. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഇഷാൻ കിഷൻ ആയിരുന്നെങ്കിലും അദ്ദേഹത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക ക്വാർട്ടർ ഫൈനലിലും,ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും സഞ്ജു സാംസൺ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകൾ കളിച്ചിരുന്നു. ഈ പ്രകടനങ്ങളാണ് സഞ്ജുവിനെ പട്ടികയിൽ എത്തിച്ചത്.

vachakam
vachakam
vachakam

പട്ടികയിൽ ഇടം നേടിയ മറ്റ് താരങ്ങൾ

വിൽ ജാക്‌സ് – ഇംഗ്ലണ്ട് എട്ട് മത്സരങ്ങളിൽ നിന്ന് നാല് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടി സെമിഫൈനലിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചു.

സാഹിബ്സാദ ഫർഹാൻ – പാകിസ്ഥാൻ ആറു ഇന്നിംഗ്സുകളിൽ നിന്ന് 383 റൺസ് നേടി ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി.

vachakam
vachakam
vachakam

ലുങ്കി എൻഗിഡി – ദക്ഷിണാഫ്രിക്ക ടീമിന്റെ ബോളിംഗ് നിരയിൽ നിർണായക പങ്ക് വഹിച്ചു.

എയ്ഡൻ മാർക്രം – ദക്ഷിണാഫ്രിക്ക മൂന്ന് അർദ്ധസെഞ്ച്വറികളോടെ ബാറ്റിംഗിൽ തിളങ്ങി.

രചിൻ രവീന്ദ്ര – ന്യൂസിലൻഡ് ഓൾറൗണ്ട് പ്രകടനത്തോടെ ഫൈനലിലേക്കുള്ള യാത്രയിൽ വലിയ പങ്ക് വഹിച്ചു.

vachakam
vachakam
vachakam

ടിം സീഫർട്ട് – ന്യൂസിലൻഡ് കിവികളുടെ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ഷാഡ്‌ലി വാൻ ഷാൽ‌ക്വിക് – യുഎസ്എ നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടി ശ്രദ്ധേയമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam