യുഫേഫ ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലേക്ക് മുന്നേറി ഇന്റർ മിലാൻ. ഫെയനൂർദിനെ ആദ്യ പാദത്തിൽ 2-0ന് തോൽപ്പിച്ച ഇന്റർ രണ്ടാം പാദത്തിൽ 2-1ന് ജയം നേടി.
മത്സരത്തിൽ എട്ടാം മിനിറ്റിൽ കാർലോസ് അഗസ്റ്റയുടെ പാസിൽ നിന്ന് മനോഹരമായ ഗോളിലൂടെ മാർകസ് തുറാം ആണ് ഇന്ററിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്.
തുടർന്ന് ജേക്കബ് മോഡറിന്റെ പെനാൽട്ടി ഗോളിൽ ഡച്ച് ടീം മത്സരത്തിൽ സമനില കണ്ടെത്തി. എന്നാൽ രണ്ടാം പകുതിയിൽ തരെമിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 51-ാമത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് മത്സരത്തിലും ജയം നൽകുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണികിനെ ആണ് ഇന്റർ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്