ക്രിസ്റ്റൽ പാലസിനോട് തോറ്റ് ടോട്ടനം

MARCH 7, 2026, 7:35 AM

പ്രതിരോധതാരം മിക്കി വാൻ ഡി വെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ആദ്യപകുതിയുടെ 12 മിനിറ്റിനിടയിൽ മൂന്ന് ഗോളുകൾ വഴങ്ങി ക്രിസ്റ്റൽ പാലസിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തോറ്റു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ലണ്ടനിൽ ഇന്നലെ നടന്ന മത്സരം 1977ന് ശേഷം ടോട്ടൻഹാമിനെ തരംതാഴ്ത്തപ്പെടലിന് അരികിൽ എത്തിച്ചു.

10 പേരുമായി പകുതിയിലധികം മത്സരങ്ങൾ കളിച്ച സ്പർസ് ഇപ്പോൾ 11 ലീഗ് മത്സരങ്ങളാണ് ഒരു വിജയവുമില്ലാതെ പിന്നിട്ടത്. ഇംഗ്ലണ്ട്താരം ഡൊമിനിക് സോളങ്കെ ക്ലോസ് റേഞ്ചിൽ നിന്ന് ഫിനിഷ് ചെയ്ത് ടീം 34-ാം മിനിറ്റിൽ ലീഡ് നേടിയിരുന്നു. നാലു മിനിറ്റിനുള്ളിൽ തന്നെ കളിയുടെ മുപ്പത്തെട്ടാം മിനിറ്റിൽ മിക്കി വാൻ ഡി വെൻ ചുവപ്പുകാർഡ് കണ്ട് പുറത്തായി ടോട്ടനം പത്തുപേരായി ചുരുങ്ങുകയും ചെയ്തു.

ആദ്യപകുതി അവസാനിക്കാനിരിക്കെ വെറും 12 മിനിറ്റിനുള്ളിൽ ടോട്ടനം മൂന്ന് തവണയാണ് പിന്നിൽ പോയത്. ഇസ്മായിൽ സാർ രണ്ടുതവണ വല കുലുക്കി. പിന്നാലെ ജോർഗൻ സ്ട്രാൻഡ് ലാർസനും ഗോൾ. കളിയിൽ ആദ്യം ഗോൾ നേടിയത് ടോട്ടനമായിരുന്നു. 34-ാം മിനിറ്റിൽ സോളാങ്കി ഗോളാക്കി മാറ്റി. എന്നാൽ 38-ാം മിനിറ്റിൽ സാറിനെ ടോട്ടനത്തിന്റെ വാൻ ഡി വെൻ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തി. ഇതിന് ചുവപ്പ് കാർഡ് കണ്ട് വെൻ മടങ്ങി. ലഭിച്ച പെനാൽറ്റി സാർ പെനാൽറ്റി ഗോളാക്കി മാറ്റി.

vachakam
vachakam
vachakam

ആദ്യപകുതിയുടെ സ്റ്റോപ്പേജ് സമയത്തിന്റെ ആദ്യ മിനിറ്റിൽ വാർട്ടണിൽ നിന്നും കിട്ടിയ ഒരു പെർഫെക്ട് പാസിൽ ടോട്ടനം കീപ്പർ വികാരിയോയുടെ കാലുകൾക്ക് ഇടയിലൂടെ സ്ട്രാൻഡ് ലാർസൺ മനോഹരമായ ഒരു ഗോൾകൂടി നേടി. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ സാർ വീണ്ടും ടോട്ടനത്തിന്റെ വലയിൽ പന്തെത്തിച്ചു.

ഈ തോൽവി ടോട്ടൻഹാമിനെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16-ാം സ്ഥാനത്താണ്, തരംതാഴ്ത്തൽ മേഖലയേക്കാൾ ഒരു പോയിന്റ് മുകളിലാണെന്ന് മാത്രം. ക്രിസ്റ്റൽ പാലസ് 13-ാം സ്ഥാനത്തേക്ക് ഉയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam