ലോകകപ്പ് മത്സരം ജയിക്കുന്ന ഏറ്റവും പ്രായമേറിയ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഹ്യൂഗോ ബ്രൂസ്

JUNE 27, 2026, 3:50 AM

ന്യൂയോർക്ക് : ഇന്ത്യയിലെ സ്‌പോർട്‌സ് നിയമമനുസരിച്ച് 70 വയസുകഴിഞ്ഞാൽ സ്‌പോർട്‌സ് അസോസിയേഷന്റെ ഉത്തരവാദിത്വപ്പെട്ട പദവികളിൽ നിന്ന് പടിയിറങ്ങിക്കോളണം. ഇത് കേട്ടാൽ ദക്ഷിണാഫ്രിക്കൻ ഫുട്ബാൾ ടീമിന്റെ കോച്ച് ഹ്യൂഗോ ബ്രൂസ് പൊട്ടിച്ചിരിക്കും. കാരണം ബ്രൂസിന് ഇപ്പോൾ പ്രായം 74 വർഷവും 75 ദിവസവും!. ദക്ഷിണാഫ്രിക്കയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ടിലെത്തിച്ചിരിക്കുകയാണ് ബ്രൂസ്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്ക കൊറിയയെ തോൽപ്പിച്ചതോടെ ലോകകപ്പിൽ വിജയം നേടുന്ന ഏറ്റവും പ്രായംകൂടിയ കോച്ചായും ബ്രൂസ് മാറി.

ബെൽജിയംകാരനായ ബ്രൂസ് 1970-86 കാലഘട്ടത്തിൽ ബെൽജിയം ദേശീയ ടീമിനായും ക്‌ളബ് ബ്രൂഗെ,ആൻഡെർലെറ്റ് ക്‌ളബുകൾക്കായും ഡിഫൻഡറായി കളിച്ചിട്ടുണ്ട്. 1988 മുതൽ ബെൽജിയം, ഗ്രീസ് ലീഗുകളിലെ ക്‌ളബുകളുടെ പരിശീലകനായി. 2016-17ൽ കാമറൂണിന്റെ കോച്ചായിരുന്നു. 2021ലാണ് ദക്ഷിണാഫ്രിക്കയുടെ കോച്ചായത്.

ലോകകപ്പിൽ ഞായറാഴ്ച രാത്രി കാനഡയ്ക്ക് എതിരെ ശിഷ്യരെ ഒരുക്കുന്നതിന്റെ തിരക്കിലാണ് ബ്രൂസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam