രോഹിത്ശർമ്മക്കെതിരെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശുഭ്മാൻ ഗിൽ

JULY 21, 2026, 3:51 AM

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും മോശം പ്രകടനത്തെത്തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിട്ട മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് അതിനൊക്കെ മറുപടി നൽകിയത്.

ലോർഡ്‌സിലിലെ മൂന്നാം ഏകദിനത്തിന് ശേഷം രോഹിത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലും വാർത്തകൾ സജീവമായിരുന്നു. എന്നാൽ സെഞ്ച്വറിയോടെ അത്തരം വാർത്തകൾ തല്ലിക്കെടുത്തുക കൂടിയാണ് മുൻ നായകൻ.എന്നാൽ വിരമിക്കൽ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം ക്യാപ്ടൻ ശുഭ്മൻ ഗിൽ.

രോഹിത് ശർമ്മ തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ടീമുമായോ തന്നോടോ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ ഗിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

'രോഹിത് ഭായ് ഞങ്ങളോട് വിരമിക്കലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ്. ടീമിനുള്ളിൽ അത്തരമൊരു ചർച്ചയും നടന്നിട്ടില്ല. മത്സരത്തിൽ ഭൂരിഭാഗം സമയത്തും ഞാൻ നോൺസ്‌ട്രൈക്കിങ് എൻഡിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ആസ്വദിച്ചു കാണുകയായിരുന്നു. വലിയൊരു റൺമല പിന്തുടരുമ്പോൾ വിക്കറ്റുകൾ കൈയ്യിൽ സൂക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന തന്ത്രം. പവർപ്ലേയിൽ അതിവേഗം റൺസ് ഉയർത്തണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പുതിയ പന്തിൽ റൺസ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. എന്നാൽ 60-70 റൺസിലെത്തിയ ശേഷം രോഹിത് ഭായ് ഇന്നിംഗ്‌സിന്റെ വേഗത കൂട്ടിയ രീതി കാണാൻ വളരെ മനോഹരമായിരുന്നു' ഗിൽ വ്യക്തമാക്കി.

ലോർഡ്‌സിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും, സമ്മർദ്ദഘട്ടത്തിൽ 138 റൺസ് നേടി സെഞ്ച്വറി തികച്ച രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സ് ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും വലിയ ആവേശമാണ് സമ്മാനിച്ചത്. വിരമിക്കൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ക്യാപ്ടൻ തന്നെ വ്യക്തമാക്കിയതോടെ വാർത്തകൾക്ക് തൽക്കാലം വിരാമമായിരിക്കുകയാണ്. രോഹിതിന്റെ ഭാവി സംബന്ധിച്ച് പരിശീലകൻ ഗംഭീറും ചീഫ് സെലക്ടർ അഗാർക്കറും തമ്മിൽ സംസാരിച്ചുകഴിഞ്ഞെന്ന് വരെ വാർത്തകളുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam