ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ ലിപിയിൽ ഇടംപിടിക്കാൻ സഞ്ജു സാംസൺ

MARCH 8, 2026, 3:58 AM

2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ ലിപിയിൽ ഇടംപിടിക്കാൻ മലയാളി താരം സഞ്ജു സാംസണ് വേണ്ടത് വെറും ഒരു റൺസ്.

അന്താരാഷ്ട്ര ടി20യിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇതിഹാസ താരം എം.എസ്. ധോണി മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യക്കായി 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നേടിയിട്ടുള്ളത്. നിലവിൽ 44 മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പറായി 999 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു റൺസ് കൂടി നേടിയാൽ ധോണിക്ക് ശേഷം 1000 റൺസെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു മാറും. കരിയറിൽ ഇന്ത്യക്കായി 61 ടി20 മത്സരങ്ങളിൽ 51 ഇന്നിംഗ്‌സുകളിൽ നിന്നായി സഞ്ജു 1310 റൺസ് നേടിയിട്ടുണ്ടെങ്കിലും ഇതിൽ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പറായിട്ടല്ല കളിച്ചത്.

vachakam
vachakam
vachakam

996 റൺസ് നേടിയിട്ടുള്ള റിഷഭ് പന്തും 545 റൺസ് നേടിയിട്ടുള്ള ഇഷാൻ കിഷനുമാണ് സഞ്ജുവിന് പിന്നിലുള്ളത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസടിച്ച വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോർഡ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറുടെ പേരിലാണ്. 3592 റൺസാണ് ബട്‌ലർ വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ അടിച്ചെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam