വിരാട് കോഹ്ലിയുടെ അപൂർവ്വ നേട്ടത്തിനൊപ്പമെത്തി സഞ്ജു സാംസൺ

MARCH 6, 2026, 7:12 AM

ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ സഞ്ജുവിന്റെ തേരോട്ടം തുടരുന്നു. അവസാന സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ താരം സെമിയിലും നിരാശപ്പെടുത്തിയില്ല. വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സഞ്ജുവിന്റേത്.

ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമായി 89 റൺസാണ് സഞ്ജു സാംസൺ നേടിയത്. സെഞ്ച്വറിക്ക് തൊട്ടരികിൽ എത്തി നിൽക്കേ പുറത്തായെങ്കിലും അപൂർവ റെക്കോർഡും സഞ്ജു സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ അപൂർവ നേട്ടത്തിനൊപ്പമാണ് സഞ്ജുവിന്റെ പേരുമുള്ളത്.

ടി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്ന കോഹ്ലിയുടെ റെക്കോർഡിനൊപ്പമാണ് സഞ്ജു എത്തിയത്. 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 47 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്‌കോർ. ഇപ്പോൾ സഞ്ജു ആ ചരിത്ര നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam