തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്നേ തന്നെ അധികാരമുറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അധികാരമുറപ്പിക്കുക മാത്രമല്ല, മുഖ്യമന്ത്രി ആര് എന്നതിൽ നേതാക്കൾ തമ്മിലുള്ള രഹസ്യ യുദ്ധം മുറുകുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ വൻ ചർച്ചാവിഷമാകുകയാണ്. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും.
കെ കരുണാകരനിൽ തുടങ്ങി കോൺഗ്രസിൻറെ മഹാ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിൻറെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന് പോസ്റ്റിൽ സുധാകരൻ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകൾ വന്നതോടെ കമന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനിടെ, ചാനൽ ചർച്ചയിൽ ചാരി കെസിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വന്നു. റോജി എം ജോൺ, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യർ, പഴകുളം മധു, ഉൾപ്പടെ കെസിക്ക് പിന്തുണയുമായെത്തി. കേന്ദ്രനേതൃത്വത്തിൽ നിർണായക ചുമതലകൾ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിർണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരൻ പറയുന്നത്. പ്രവർത്തകരോട് കാണിക്കുന്ന വിനയവും എല്ലാവർക്കും ഒപ്പം അവരുടെ സഹയാത്രികനായി നിൽക്കാൻ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നു എന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവാകാൻ കഴിയട്ടെ എന്നും പോസ്റ്റിൽ സുധാകരൻ ആശംസിക്കുന്നുണ്ട്.
അതേസമയം വി ഡി സതീശനെ പരോക്ഷമായി ഉന്നംവെയ്ക്കുന്ന സുധാകരൻറെ പോസ്റ്റിലെ കമൻറുകളിൽ സതീശൻ അനുകൂലികളുടെ രോഷമാണ് കാണുന്നത്. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും കെ സിക്കൊപ്പം നിന്ന് സുധാകരൻ വിലകളയരുതെന്നുമൊക്കെ കമൻറുകളുണ്ട്. ഒരുപാട് കഴിവുള്ള കെ സി വേണുഗോപാൽ ഇന്ത്യ നോക്കട്ടെയെന്നും സതീശൻ കേരളത്തിൻറെ മുഖ്യമന്ത്രിയാകട്ടെയെന്നും ചിലർ കുറിച്ചിട്ടുണ്ട്. കെ സിയെ അടുത്ത കെ പി സി സി അധ്യക്ഷനാക്കാം എന്നടക്കമുള്ള ഓഫറുകളും കമൻറുകളിൽ നിറഞ്ഞിട്ടുണ്ട്. കമൻറ് യുദ്ധം കനത്തതോടെ സുധാകരൻ കമൻറ് ബോക്സ് പൂട്ടിയിട്ടുണ്ട്. കമൻറ് ബോക്സ് പൂട്ടിയെങ്കിലും 'ഇന്ന് കേരളത്തിനാവശ്യം കെ സിയുടെ നേതൃത്വം' എന്ന സുധാകരൻറെ കുറിപ്പ് കോൺഗ്രസിലും യു ഡി എഫിലും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിൻ രാജിൻ്റെ മരണം; കോളേജ് മാനേജ്മെൻ്റിനെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നു
കോൺഗ്രസിലെ മുഖ്യമന്ത്രി പോര് ആസൂത്രിതം; കെസിക്കെതിരെ തിരിച്ചടിച്ച് സതീശൻ പക്ഷം
വിഴിഞ്ഞത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ.കെ രമയുടെ മുന്‍ പേഴ്സണല്‍