രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ

MARCH 6, 2026, 2:47 AM

ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസടിച്ച് വെടിക്കെട്ട് അർധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് വൻ റെക്കോർഡുകൾ.

ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോർഡാണ് സഞ്ജു മംബൈയിൽ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്.

വെറും നാലു മത്സരങ്ങളിൽ നിന്ന് 16 സിക്‌സറുകൾ പറത്തിയും താരം റെക്കോർഡിട്ടു. 2024ലെ ടി20 ലോകകപ്പിൽ 15 സിക്‌സുകൾ പറത്തിയ മുൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡാണ് സഞ്ജു മറികടന്നത്. ഈ ലോകകപ്പിൽ 15 സിക്‌സുകൾ പറത്തിയ ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്.

vachakam
vachakam
vachakam

വെറും നാല് ഇന്നിങ്‌സിൽ 77 ആവറേജിലും 201 സ്‌ട്രൈക്ക് റേറ്റിലും അടിച്ച 232 റൺസ് സഞ്ജുവിനെ ടൂർണമെന്റിലെ ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിലെത്തിച്ചിട്ടുണ്ട്. എല്ലാവരും എട്ട് മത്സരം വരെ കളിച്ചിടത്താണ് ഇതെന്നോർക്കണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam