ഒന്നാം ടി20യിൽ വെസ്റ്റിൻഡീസിനെ തകർത്ത് പാക്കിസ്ഥാൻ

AUGUST 3, 2025, 3:50 AM

ലോഡർഹില്ലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 14 റൺസിന് തകർത്ത് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ഉയർത്തിയ 178 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

തകർപ്പൻ പ്രകടനം കാഴ്ചവെച്ച സായിം അയ്യൂബിന്റെ 57 റൺസും, മുഹമ്മദ് നവാസിന്റെ മൂന്ന് വിക്കറ്റുകളുമാണ് പാക്കിസ്ഥാന് വിജയം നേടിക്കൊടുത്തത്. ഈ തോൽവിയോടെ ടി20 ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിന്റെ മോശം പ്രകടനങ്ങൾ തുടർക്കഥയാകുകയാണ്.

ഹസൻ നവാസിന്റെയും ഫഹീം അഷ്‌റഫിന്റെയും മികച്ച പ്രകടനങ്ങളിലൂടെ അവസാന 31 പന്തിൽ 58 റൺസെടുത്ത പാക്കിസ്ഥാൻ മികച്ച സകോറിലെത്തി. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 72 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുമായി മികച്ച തുടക്കം നേടി.

vachakam
vachakam
vachakam

എന്നാൽ, പാക്കിസ്ഥാൻ സ്പിന്നർമാർ എത്തിയതോടെ വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിര തകരുകയായിരുന്നു. ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് മുഹമ്മദ് നവാസ് വെസ്റ്റ് ഇൻഡീസിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കി.

ഷഹീൻ അഫ്രീദി പവർപ്ലേയിൽ റൺസ് വിട്ടുകൊടുക്കാതെ പിശുക്കൻ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചപ്പോൾ, സൂഫിയാൻ മുഖീം മധ്യ ഓവറുകളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചു. ജോൺസൺ ചാൾസ് (35), അരങ്ങേറ്റക്കാരൻ ജുവൽ ആൻഡ്രൂ (35) എന്നിവർ പൊരുതാൻ ശ്രമിച്ചെങ്കിലും റൺ നിരക്ക് ഉയർത്താൻ കഴിയാതെ വിക്കറ്റുകൾ വീണു.

അവസാന ഓവറുകളിൽ ജേസൺ ഹോൾഡറുടെ വെടിക്കെട്ട് പ്രകടനം (12 പന്തിൽ 4 സിക്‌സറടക്കം 30*) മാത്രമാണ് വെസ്റ്റ് ഇൻഡീസിന് വലിയ നാണക്കേടിൽ നിന്ന് രക്ഷ നേടിക്കൊടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam