മുംബയ് : ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെ 47 റൺസിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി. നാളെ മുംബയ്‌യിൽ നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസാണ് മുംബയ്‌യുടെ എതിരാളികൾ.
മുംബയ് ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്ററിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയപ്പോൾ ഗുജറാത്ത് 19.2 ഓവറിൽ 166 റൺസിന് ആൾഔട്ടാവുകയായിരുന്നു.
അർദ്ധസെഞ്ച്വറികൾ നേടിയ ഹെയ്‌ലി മാത്യൂസിന്റേയും (77), നാറ്റ് ഷിവർ ബ്രണ്ടിന്റേയും (77), അതിവേഗം 36 റൺസ് നേടിയ ക്യാപ്ടൻ ഹർമൻ പ്രീത് കൗറിന്റേയും മികവിലാണ് മുംബയ് ഈ സ്‌കോറിലെത്തിയത്. ഓപ്പണർ യസ്തിക ഭാട്യ അഞ്ചാം ഓവറിൽ ടീം സ്‌കോർ 26ൽ നിൽക്കേ പുറത്തായശേഷമിറങ്ങിയ നാറ്റ് ഷിവർ ബ്രണ്ട് ഹെയ്‌ലി മാത്യൂസിനൊപ്പം 71 പന്തുകളിൽ കൂട്ടിച്ചേർത്ത 133 റൺസാണ് മുംബയ് ഇന്നിംഗ്‌സിന്റെ അടിത്തറയായത്.
17 -ാം ഓവറിൽ ക്രീസിലെത്തിയ ഹർമൻപ്രീത് 12 പന്തുകളിൽ രണ്ട് ഫോറുകളും നാലു സിക്‌സുകളും പായിച്ചാണ് 36 റൺസ് നേടിയത്. ഹെയ്‌ലി 50 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്‌സും പായിച്ചപ്പോൾ നാറ്റ് 41 പന്തുകളിൽ 10 ഫോറും രണ്ട് സിക്‌സും പറത്തി. അവസാന പന്തിലാണ് ഹർമൻ പുറത്തായത്. മലയാളി താരം സജന സജീവൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയ ഹെയ്‌ലി മാത്യൂസാണ് പ്‌ളേയർ ഒാഫ് ദ മാച്ച്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്