ഫൈനലിന് പിന്നാലെ ഗ്രൗണ്ടിൽ തർക്കം; ഗാവിയെ തള്ളി വീഴ്ത്തി പെരേഡസ്, വിരൽ ചൂണ്ടി എറെറ; വീഡിയോ വൈറൽ

JULY 19, 2026, 11:23 PM

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിലെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ അർജന്റീനിയൻ താരങ്ങൾ. ഞായറാഴ്ച ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ അർജന്റീന മിഡ്ഫീൽഡർ ലിയാന്ദ്രോ പെരേഡസും സ്പാനിഷ് താരം ഗാവിയും തമ്മിൽ കടുത്ത തർക്കത്തിലേർപ്പെട്ടു.

മത്സരത്തിന്റെ അവസാന വിസിലിന് ശേഷം നിരാശയിലായ പെരേഡസ് സ്പാനിഷ് യുവതാരം ഗാവിയുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കോപം അടക്കാനാവാതെ താരത്തെ നിലത്തേക്ക് തള്ളി വീഴ്ത്തുകയുമായിരുന്നു. ഗ്രൗണ്ടിലെ സംഘർഷത്തിന്റെ വീഡിയോകൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവത്തിൽ പെരേഡസിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.

മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്ന രണ്ടാമത്തെ അർജന്റീനിയൻ താരമാണ് പെരേഡസ്. നേരത്തെ ഇൻജുറി ടൈമിൽ (90+3) സ്പാനിഷ് പ്രതിരോധ താരം പോ ക്യൂബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായിരുന്നു.

vachakam
vachakam
vachakam

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. തുടർന്ന് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ തകപ്പൻ ഗോളിലാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടത്. പോരാട്ട വീര്യം നിറഞ്ഞ മത്സരത്തിനൊടുവിൽ തോൽവി വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് അർജന്റീനിയൻ താരങ്ങൾ ഗ്രൗണ്ടിൽ നിയന്ത്രണം വിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam