ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ, സ്വാത്വിക് പുറത്ത്

MARCH 6, 2026, 2:38 AM

ബർമിംഗ്ഹാം: ആൾ ഇംഗ്‌ളണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ.

ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ ഹോംഗ് കോംഗിന്റെ ആംഗസ് എൻഗ് കാ ലോംഗിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ ക്വാർട്ടറിലേക്ക് എത്തിയത്. സ്‌കോർ : 21-19, 21-23, 21-10. ആദ്യ റൗണ്ടിൽ ചൈനയുടെ ഷി യുഖിയേയും ലക്ഷ്യ മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് തോൽപ്പിച്ചത്.

അതേ സമയം പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യം ആദ്യ മത്സരത്തിൽ തോറ്റ് പുറത്തായി. മുൻ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യൻ സഖ്യത്തെ മലേഷ്യയുടെ ആരോൺ തായ് ഖാംഗ് ഖായ് ഷിംഗ് സഖ്യം 23-21,21-12 എന്ന സ്‌കോറിനാണ് തോൽപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam