ന്യൂഡെല്‍ഹി: ഹാരി ബ്രൂക്കിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്റെ സേവനവും ഐപിഎലിലെ ആദ്യ മല്‍സരങ്ങളില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിന് നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഐപിഎലിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ കളിച്ചേക്കില്ലെന്ന് സൂചിപ്പിച്ചത് ഈ ആഴ്ച ആദ്യം ക്യാപിറ്റല്‍സ് ക്യാമ്പില്‍ ചേര്‍ന്ന ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയായ ഓസ്ട്രേലിയന്‍ വനിതാ ക്യാപ്റ്റന്‍ അലിസ്സ ഹീലിയാണ്. യൂട്യൂബ് ചാനലിന് വേണ്ടി പ്രിവ്യൂ ചെയ്യുന്നതിനിടെയാണ് ഹീലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
''ഹാരി ബ്രൂക്ക് ഇല്ല, പകരക്കാരന്‍ ആരായിരിക്കുമെന്ന് കാണുന്നത് രസകരമായിരിക്കും. അവര്‍ക്ക് കെഎല്‍ രാഹുല്‍ ഉണ്ട്. പക്ഷേ അദ്ദേഹം ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ല എന്ന് ഞാന്‍ കരുതുന്നു... അവര്‍ കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുകയാണ്്,''ഹീലി പറഞ്ഞു.
ഭാര്യ അതിയ ഷെട്ടിയുമൊത്ത് ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. ഐപിഎല്‍ 2025 ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അതിനാല്‍ അദ്ദേഹം കളിച്ചേക്കില്ല. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച സ്റ്റാര്‍ ക്രിക്കറ്റര്‍, ഈ മാസം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് തൊട്ടുപിന്നാലെയാണ് ഭാര്യ അതിയ ഷെട്ടി ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ട രാഹുലിനെ ഐപിഎല്‍ 2025 ലേലത്തില്‍ ക്യാപിറ്റല്‍സ് 12 കോടി രൂപയ്ക്കാണ് വാങ്ങിയത്. ക്യാപിറ്റല്‍സിനെ നയിക്കുകയും ഡല്‍ഹി ഫ്രാഞ്ചൈസിയില്‍ നിന്ന് തന്റെ കരിയര്‍ ആരംഭിക്കുകയും ചെയ്ത ഋഷഭ് പന്ത് 27 കോടി രൂപയ്ക്ക് എല്‍എസ്ജിയില്‍ ചേര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്