കിര്‍സ്റ്റി കവന്‍ട്രി അന്താരാഷ്‌ട്ര ഒളിമ്ബിക്ക് കമ്മിറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റ്

MARCH 20, 2025, 11:25 PM

 അന്താരാഷ്‌ട്ര ഒളിമ്ബിക്ക് കമ്മിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റായി  സിംബാബ്‌വെ കായികമന്ത്രി കിര്‍സ്റ്റി കോവെന്‍ട്രി.

ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് എന്ന വിശേഷണവും രണ്ടു തവണ ഒളിമ്ബിക്‌സില്‍ നീന്തലിന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കിര്‍സ്റ്റിക്ക് ഇതോടെ സ്വന്തമായി.

പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തോടെയാണ് 41കാരിയായ കിർസ്റ്റി അന്താരാഷ്‌ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് എത്തുന്നത്.

vachakam
vachakam
vachakam

രണ്ട് സ്വർണ്ണമുള്‍പ്പടെ 7 ഒളിമ്ബിക് മെഡലുകള്‍ നേടിയ കിർസ്റ്റി സിംബാബ്‌വെയുടെ കായിക മന്ത്രി കൂടിയാണ്. ഐഒസി അംഗങ്ങളില്‍ നൂറു പേരോളം കിര്‍സ്റ്റിക്കായാണ് വോട്ട് ചെയ്തത്. കോവെൻട്രി അടക്കം ഏഴുപേരാണ്‌ തോമസ്‌ ബാഷിന്‌ പിൻഗാമിയാകാൻ മത്സരിച്ചത്. 109 ഐ ഒ. സി അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശം.

ജോർദാനിലെ ഫൈസല്‍ അല്‍ ഹുസൈൻ രാജകുമാരൻ, ബ്രിട്ടനില്‍ നിന്നും സെബാസ്റ്റ്യൻ കോ, സ്വീഡനില്‍ നിന്നും ജോണ്‍ ഇലിയാഷ്, ഫ്രാൻസില്‍ നിന്നും ഡേവിഡ് ലപ്പാർടിയന്റ്, സ്‌പെയിനില്‍ നിന്നും സമറാഞ്ച് ജുനിയർ, ജപ്പാനില്‍ നിന്നും മോരിനാരി വതാനബെ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് സംഘടിപ്പിക്കുക. നിലവിലെ പ്രസിഡന്റ്, ജർമ്മനിയുടെ തോമസ് ബാക്ക് ജൂണ്‍ 23ന് സ്ഥാനമൊഴിയും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam