ഐ.എസ്.എൽ 2026 ഫെബ്രുവരി 14ന് തുടക്കം

FEBRUARY 13, 2026, 3:53 AM

ഐ.എസ്.എൽ ഫുട്‌ബോൾ പുതിയ സീസണിന് നാളെ (ഫെബ്രുവരി 14) തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ കളിക്കും.

എഫ്‌സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി.വൈകുന്നേരം അഞ്ചിന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

സ്‌പോൺസർമാരില്ലാത്തതിനാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് സീസൺ തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകൾ പങ്കെടുക്കും.

vachakam
vachakam
vachakam

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്‌സ് അന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

2025-26 സീസൺ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനുള്ള 13 മത്സരങ്ങളിൽ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ്. എഫ്‌സി ഗോവയ്‌ക്കെതിരേ മേയ് 17നാണ് അവസാന മത്സരം.

കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam