മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് ജയം

APRIL 14, 2024, 2:50 PM

മേജർ ലീഗ് സോക്കറിൽ സ്‌പോർട്ടിംഗ് കാൻസസ് സിറ്റിയെ നേരിട്ട ഇന്റർ മയാമിക്ക് വിജയം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സി മയാമിയുടെ ഹീറോ ആയി.
ഇന്ന് ആറാം മിനിറ്റിൽ തോമി നേടിയ ഗോളിലൂടെ കൻസസ് സിറ്റി ആയിരുന്നു ലീഡ് എടുത്തത്. ഇതിന് പതിനെട്ടാം മിനിറ്റിൽ ഗോമസിലൂടെ മയാമി മറുപടി നൽകി. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോമസിന്റെ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51-ാം മിനിറ്റിൽ ലയണൽ മെസ്സി ഇന്റർ മയാമിയെ ലീഡിൽ എത്തിച്ചു. മനോഹരമായ സ്‌ട്രൈക്കിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. 58-ാം മിനിട്ടിൽ തോമി വീണ്ടും ഗോൾ നേടിയതോടെ സ്‌കോർ 2-2 എന്നായി.

പിന്നീട് 71-ാം മിനിറ്റിൽ ലൂയിസ് സുവാരസാണ് മയാമിക്കായി വിജയ ഗോൾ നേടിയത്. 9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസിൽ മയാമി ഒന്നാമത് നിൽക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam