ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ 198ന് പുറത്ത്

MARCH 7, 2026, 3:47 AM

പെർത്ത്: ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം ആദ്യ ഇന്നിംഗ്‌സിൽ 198 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യദിനം കളി നിർത്തുമ്പോൾ 96/3 എന്ന നിലയിലാണ്.

52 റൺസ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓപ്പണർ സ്മൃതി മന്ഥാന (4) തുടക്കത്തിലേ മടങ്ങിയപ്പോൾ ഷെഫാലി വെർമ്മ (35), പ്രതിക റാവൽ (18), ഹർമൻപ്രീത് കൗർ (19) എന്നിവർ നൽകിയ പിന്തുണയോടെ ജമീമ ഇന്ത്യയെ 150ലെത്തിച്ചാണ് മടങ്ങിയത്. ജമീമയുടെ നാലാമത്തെ ടെസ്റ്റായിരുന്നു ഇത്. നാലാമത്തെ അർദ്ധ സെഞ്ച്വറിയും. ഇതുവരെ കളിച്ച എല്ലാ ടെസ്റ്റിലും ജമീമ അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്. 84 പന്തുകളിൽ ഏഴു ബൗണ്ടറികൾ പായിച്ച ജമീമ പുറത്തായശേഷം കാശ്വീ ഗൗതം പുറത്താകാതെ 34 റൺസ് നേടിയാണ് 198ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഓസീസിന് ജോർജിയ വോൾ (2), ഫോബീ ലിച്ച്ഫീൽഡ് (9), അവസാന അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ക്യാപ്ടൻ അലീസ ഹീലി (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 43 റൺസുമായി എല്ലിസ് പെറിയും 20 റൺസുമായി അന്നബെൽ സതർലാൻഡുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, കാശ്വീ ഗൗതം, പ്രതിക റാവൽ, സയാലി സത്ഗാരെ എന്നിവർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam