ഏകദിന ക്രിക്കറ്റിൽ ഓസീസിനായി ചരിത്രം രചിച്ച് ഇന്ത്യൻ വംശജൻ. സിഡ്‌നി ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് വെസ്റ്റേൺ സബർബ് താരമായ ഹർജാസ് 141 പന്തിൽ 314 റൺസ് അടിച്ചുകൂട്ടിയത്.
35 സിക്‌സറുകളാണ് ഹർജാസിന്റെ ബാറ്റിൽനിന്നു പിറന്നത്. സെഞ്ചുറി നേടാൻ 74 പന്തുകളെടുത്ത ഹർജാസ് പിന്നീട് നേരിട്ട 67 പന്തിൽ 214 റൺസെടുത്തു. ഗ്രേഡ് ലെവൽ ക്രിക്കറ്റിൽ 50 ഓവർ ഫോർമാറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ഇതോടെ ഹർജാസ് മാറി. അതേസമയം ന്യൂ സൗത്ത് വെയിൽസ് പ്രിമിയർ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിൽ ഫിൽ ജാക്വസ് (321), വിക്ടർ ട്രംപർ (335) എന്നിവർ നേരത്തെ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാൽ 50 ഓവറിൽ ക്രിക്കറ്റിൽ ഇതാദ്യമാണ് ഈ നേട്ടം.
2024ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഹർജാസ് തിളങ്ങിയിരുന്നു. ഫൈനലിൽ 64 പന്തിൽ നിന്ന് 55 റൺസ് നേടിയ ഹർജാസായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ജനിച്ച ഹർജാസ് സിങ്ങിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. 2000ൽ ചണ്ഡീഗഡിൽനിന്ന് സിഡ്‌നിയിലേക്ക് താരത്തിന്റെ കുടുംബം കുടിയേറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
