അമേക്‌സ് സ്റ്റേഡിയത്തിൽ ചെൽസിയെ 2-1ന് പരാജയപ്പെടുത്തി ബ്രൈറ്റൺ ഹോവ് ആൽബിയൺ തുടർച്ചയായ മൂന്നാം സീസണിലും എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.
ബ്രൈറ്റൺ ഗോൾകീപ്പർ ബാർട്ട് വെർബ്രഗ്ഗന്റെ സെൽഫ് ഗോളിലൂടെ ചെൽസി അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തി. തൊട്ടുപിന്നാലെ ബ്രൈറ്റൺ 12-ാം മിനിറ്റിൽ ജോയൽ വെൽറ്റ്മാന്റെ മനോഹരമായ പാസിൽ നിന്നും ജോർജിനിയോ റട്ടർ സമനില ഗോൾ നേടി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ റൂട്ടറിന്റെ പാസിൽ കൗരു മിറ്റോമ ബ്രൈറ്റണ് ലീഡ് നേടിക്കൊടുത്തു. ചെൽസി ഉണർന്നു കളിച്ചെങ്കിലും ഗോൾ ഒന്നും നേടാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്