വെസ്റ്റിൻഡീസിനായി നാലോ അഞ്ചോ സ്ഥാനത്ത് ബാറ്റ് ചെയ്യുന്നു, എന്നെ ബാറ്റിംഗ് ഓർഡറിൽ ഉയർത്താം: റോവ്മാൻ പവൽ

APRIL 19, 2024, 2:45 PM

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ റോവ്മാൻ പവലിന്റെ ഇന്നിംഗ്‌സ് ഏറെ നിർണായകമായിരുന്നു.

224 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ ആറിന് 121 എന്ന നിലയിൽ തകർന്നപ്പോൾ തുണയായത് പലവിന്റെ ഇന്നിംഗ്‌സായിരുന്നു. 13 പന്തിൽ 26 റൺസുമായിട്ടാണ് പവൽ മടങ്ങിയത്. ബട്‌ലർക്കൊപ്പം 57 റൺസ് ചേർക്കാനും പവലിനായിരുന്നു. എന്നാൽ പവലിന്റെ സ്ഥാനത്തെ കുറിച്ച് വലിയ ചർച്ചയുണ്ടായിരുന്നു. എട്ടാമനായിട്ടാണ് താരം ക്രീസിലെത്തിയത്. അതും സ്പിന്നറായ അശ്വിന് പിറകിലായിട്ട്.

ഇപ്പോൾ തന്റെ സ്ഥാനത്തെ കുറിച്ചും കൊൽക്കത്ത താരം സുനിൽ നരെയ്‌നെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പവൽ. വിൻഡീസിന് വേണ്ടി കളിക്കുമ്പോൾ നാലാമനോ അഞ്ചാമനോ ആയിട്ടാണ് ബാറ്റ് ചെയ്യുന്നതെന്ന് പവൽ പറഞ്ഞു.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ വാക്കുകൾ... ''220 റൺസ് പിന്തുടർന്ന് ജയിക്കുമ്പോൾ ക്രിക്കറ്റ് അതിന്റെ ഉന്നതിയിലെത്തുന്നു. സുനിൽ നരെയ്‌നെതിരെ ബാറ്റ് ചെയ്യാൻ എനിക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അവൻ അവരുടെ ഏറ്റവും മികച്ച ബൗളറാണ്. എന്റെ കഴിഞ്ഞ 12 മാസമായി നരെയ്‌നോട് പറയുന്നുണ്ട് വിൻഡീസ് ടീമിലേക്ക് തിരിച്ചുവരാൻ. പക്ഷേ അദ്ദേഹം ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളായ കീറൺ പൊള്ളാർഡിനോടും ഡ്വെയ്ൻ ബ്രാവോയോടും നിക്കോളാസ് പുരാനോടും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ നരെയ്ൻ വഴങ്ങുന്നില്ല.'' പവൽ പറഞ്ഞു.

രാജസ്ഥാൻ റോയൽസിൽ തന്റെ ബാറ്റിംഗ് സ്ഥാനത്തെ കുറിച്ച് പവൽ പറയുന്നതിങ്ങനെ. ''ഞാൻ വെസ്റ്റ് ഇൻഡീസിനായി നാലോ അഞ്ചോ നമ്പറിൽ ബാറ്റ് ചെയ്യുന്നു. വെസ്റ്റ് ഇൻഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, എന്നെ ഓർഡറിലേക്ക് ഉയർത്താം. ഞങ്ങൾക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്‌മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്.'' പവൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam