ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റണിനെ തോൽപ്പിച്ച് ആഴ്‌സനൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബ്രൈറ്റണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ബുക്കായോ സാക്കയാണ് വിജയ ഗോൾ നേടിയത്. ആഴ്‌സനലിന്റെ കുപ്പായത്തിൽ സാക്കയുടെ 300-ാം മത്സരമായിരുന്നു ഇത്. 30 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായാണ് ആഴ്‌സനൽ ഒന്നാമതുള്ളത്.
29 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-2ന് സമനില വഴങ്ങിയിരുന്നു. 31-ാം മിനിട്ടിൽ അന്റോയ്ൻ സെമന്യോയും 62-ാം മിനിട്ടിൽ റൊഡ്രിയും സിറ്റിക്ക് വേണ്ടി സ്‌കോർ ചെയ്തപ്പോൾ 56-ാം മിനിട്ടിൽ മോർഗൻ ഗിബ്‌സും 76-ാം മിനിട്ടിൽ എലിയറ്റ് ആൻഡേഴ്‌സണും നേടിയ ഗോളുകൾക്കാണ് നോട്ടിംഗ്ഹാം സമനില പിടിച്ചത്.
അതേസമയം ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്തണി ഗോർഡൻ പെനാൽറ്റിയിൽ നിന്ന് ന്യൂകാസിലിനായി സ്‌കോർ ചെയ്തപ്പോൾ മിനിട്ടുകൾക്കകം കാസിമെറോ സമനില പിടിച്ചിരുന്നു. എന്നാൽ വില്യം ഒസുല 90-ാം മിനിട്ടിൽ നേടിയ ഗോൾ ന്യൂകാസിലിന് വിജയം നൽകി. മുൻതാരം മൈക്കേൽ കാരിക്ക് താത്കാലിക കോച്ചായശേഷമുള്ള യുണൈറ്റഡിന്റെ ആദ്യ തോൽവിയാണിത്. 29 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
