യുഫേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ഡച്ച് ചാമ്പ്യൻമാരായ പി.എസ്.വിയെ ആദ്യ പാദത്തിൽ 7-1ന് തകർത്ത ആഴ്‌സണൽ ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു തന്നെയാണ് കളിക്കാൻ ഇറങ്ങിയത്.
നിരവധി മാറ്റങ്ങളുമായിറങ്ങിയ ആഴ്‌സണൽ, മധ്യനിരയിൽ കളിക്കാൻ ഇറങ്ങിയ സിഞ്ചെങ്കോയുടെ ഗോളിൽ ആറാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. റഹീം സ്റ്റെർലിങിന്റെ പാസിൽ നിന്നായിരുന്നു ഉക്രൈൻ താരത്തിന്റെ ഗോൾ. എന്നാൽ 18-ാമത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നു ടിലിന്റെ പാസിൽ നിന്നു പെരിസിച് പി.എസ്.വിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.
37-ാമത്തെ മിനിറ്റിൽ റഹീം സ്റ്റെർലിങിന്റെ അത്യുഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡക്ലൻ റൈസ് ആഴ്‌സണലിന് വീണ്ടും മുൻതൂക്കം നൽകി. അതിനു മുമ്പ് ലൂയിസ്‌സ്‌കെല്ലിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പി.എസ്.വി നന്നായി ആണ് കളിച്ചത്. പലപ്പോഴും റയയെ അവർ പരീക്ഷിക്കുകയും ചെയ്തു. 70-ാമത്തെ മിനിറ്റിൽ ജോർജീന്യോയുടെ പിഴവിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നുഗ്രൻ ഗോളിലൂടെ ഡ്രിയച് ഡച്ച് ടീമിന് ഇന്ന് അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. 9-3ന്റെ ജയവും ആയി ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്