ലണ്ടന്‍: ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂര്‍ണമെന്റായ ദി ഹണ്ട്രഡില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇമാദ് വസീം, ഹസ്സന്‍ അലി, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഗ, നസീം ഷാ, മുഹമ്മദ് ആമിര്‍ എന്നിവരുള്‍പ്പെടെ 45 പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെയും ദി ഹണ്ട്രഡിലെ എട്ട് ഫ്രാഞ്ചൈസികളും നിരസിച്ചു. ബുധനാഴ്ച നടന്ന വനിതാ ഡ്രാഫ്റ്റില്‍ അഞ്ച് വനിതാ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും നിരസിക്കപ്പെട്ടു.
ഓഗസ്റ്റ് 5 ന് ആരംഭിക്കുന്ന സീസണിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി ദി ഹണ്ട്രഡിന്റെ ഡ്രാഫ്റ്റില്‍ 270 ആഭ്യന്തര ക്രിക്കറ്റ് താരങ്ങളും 350 വിദേശ ക്രിക്കറ്റ് താരങ്ങളുമാണ് മത്സരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള 50 താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന്് തഴയപ്പെട്ടു.
ചാംപ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനം പാക് താരങ്ങളുടെ മൂല്യം വന്‍തോതില്‍ ഇടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമെ ഹണ്ട്രഡ് ഫ്രാഞ്ചൈസികളില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ ഓഹരിയെടുത്തതും പാക് താരങ്ങള്‍ക്ക് തിരിച്ചടിയായി.
എട്ട് ടീമുകളില്‍ നാലെണ്ണത്തില്‍ ഇന്ത്യന്‍ ഉടമകള്‍ ഓഹരികള്‍ വാങ്ങിയതിന് ശേഷമാണ് ഈ ഒഴിവാക്കലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓവല്‍ ഇന്‍വിന്‍സിബിള്‍സില്‍ മുംബൈ ഇന്ത്യന്‍സിന് 650 കോടി രൂപയുടെ ഓഹരികളുണ്ട്, ലഖ്നൗ സൂപ്പര്‍ജയന്റ്സിന്റെ സഞ്ജീവ് ഗോയങ്കയാണ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന്റെ (885 കോടി രൂപയുടെ ഓഹരി) ഭൂരിപക്ഷ ഉടമ. ഐടി സംരംഭകനായ സഞ്ജയ് ഗോവില്‍ വെല്‍ഷ് ഫയറില്‍ ഏകദേശം 437 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഗ്രൂപ്പിന് നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സ് ഫ്രാഞ്ചൈസിയില്‍ ഏകദേശം 1,093 കോടി രൂപയ്ക്ക് ഗണ്യമായ ഓഹരിയുണ്ട്. ഇതിനുപുറമെ, ഇന്ത്യന്‍ വംശജരായ ഉടമകള്‍ മറ്റ് നാല് ഫ്രാഞ്ചൈസികളിലും നിക്ഷേപിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ എസ്എ20 ലീഗിലെ ആറ് ടീമുകളും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സഹ ഉടമസ്ഥതയിലുള്ളതാണ്. അവിടെയും പാകിസ്ഥാന്‍ കളിക്കാരെ ടീമില്‍ എടുക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്