'പൊന്നിയിൻ സെൽവനെതിരെ' വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

JUNE 2, 2023, 6:07 PM

അഭിനയരംഗത്ത് നേരിടേണ്ടിവന്ന ദുരവസ്ഥ പങ്കുവച്ച് ഗായകൻ കൂടിയായ വിജയ് യേശുദാസ്. മണിരത്നം സംവിധാനം ചെയ്ത  'പൊന്നിയിൻ സെൽവനിൽ' വിജയും ഒരു വേഷം ചെയ്തിരുന്നു.

എന്നാൽ വിജയ് അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചതെന്ന് ഗായകൻ വെളിപ്പെടുത്തി. അതേസമയം അഭിനയത്തിൽ മാത്രമല്ല സംഗീത രംഗത്തും  ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറ‍ഞ്ഞു.

പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു.

vachakam
vachakam
vachakam

ചെന്നൈയിൽ മറ്റൊരു പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിൽ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്‌ഷൻസിൽ നിന്ന് ഒരു ഫോൺകോൾ തേടിയെത്തി.

ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അന്ന് അവർ അറിയിച്ചത്. എന്നാൽ അത് പ്രതീക്ഷിച്ചിരുന്ന സംഭവം തന്നെ ആയിരുന്നു. അതുകൊണ്ട് അക്കാര്യം അംഗീകരിക്കാനും സാധിച്ചുവെന്ന് വിജയ് യേശുദാസ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam