മാനേജറെ മര്‍ദിച്ചുവെന്ന കേസില്‍ വീണ്ടും വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ശരിയായ പ്രശ്‌നം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫെഫ്‌കെയില്‍ പോലും അംഗമല്ലാത്ത ഒരാള്‍ പറയുന്നത് മാധ്യമങ്ങള്‍ വിശ്വാസത്തിലെടുത്തു.
തുടരെ കള്ളം പറയുന്ന ആള്‍ പറഞ്ഞ കാര്യം എല്ലാവരും വിശ്വസിച്ചു. അയാളെ താന്‍ തൊട്ടിട്ടില്ല എന്നതാണ് സത്യമെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചു. തന്റെ സ്വഭാവം മോശമാണെന്നാണ് വിപിന്‍ പറഞ്ഞുപരത്തിയതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
താന്‍ ആരോട് എന്ത് ചെയ്തു എന്ന് അയാള്‍ പറയണം. താന്‍ എവിടേയ്ക്കും ഓടിപ്പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കേസുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ടൊവിനോ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ആരോപണം ഉന്നയിച്ച വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതായിരുന്നു. തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അയാളെ കാണാന്‍ തീരുമാനിച്ചത്. കുറച്ച് ഇമോഷണല്‍ ആയാണ് താന്‍ അയാളോട് സംസാരിച്ചത്. അതിന്റെ പുറത്താണ് അയാളുടെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എന്താണ് കാര്യമെന്നുപോലും അറിയാതെ പൊലീസിനോട് പോയി പറഞ്ഞെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. താന്‍ വിപിനെ മര്‍ദിച്ചതായി അയാള്‍ പറഞ്ഞിട്ടില്ല. സംഭവം ഭാവിയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാം എന്നതുകൊണ്ട് മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അയാള്‍ക്കൊപ്പം ഇനിയും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ക്കെതിരെ ഒരു പ്രമുഖ നടി ഫെഫ്‌കെയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
