വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം റെസ്‌റ്റോറന്റിൽ സാമന്ത; വൈറൽ ആയി ചിത്രങ്ങൾ

JUNE 2, 2023, 9:03 AM

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സാമന്ത. ദേവരകൊണ്ടയ്‌ക്കൊപ്പം റെസ്‌റ്റോറന്‍റില്‍ ഭക്ഷണത്തിന് മുന്നിലിരിക്കുന്ന ചിത്രമാണ് സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

ഏറ്റവും മികച്ച നിലയിലും ഏറ്റവും മോശമായ അവസ്ഥയിലും നീ കൂടെ ഉണ്ടായിരുന്നു. അവസാനവും ആദ്യവും നീ ഉണ്ടായിരുന്നു. എന്റെ പതനങ്ങളിലും ഉയര്‍ച്ചയിലും നീ ഉണ്ടായിരുന്നു. ചില സുഹൃത്തുക്കൾ എന്നും നമുക്കായി കാത്തിരിക്കും , സുഹൃത്തുക്കൾ കാത്തിരിക്കുന്നു. എന്തൊരു വര്‍ഷമായിരുന്നു ഇത് എന്നാണ് സാമന്ത ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

സാമന്തയുടെ ഈ പോസ്‌റ്റ് വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ റീ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 'പ്രിയപ്പെട്ട പെൺകുട്ടി' - എന്ന് കുറിച്ച് കൊണ്ടാണ് ദേവരകൊണ്ട പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം പുതിയ സിനിമയുടെ തിരക്കിലാണ് ദേവരകൊണ്ടയും സാമന്തയും. 'കുഷി'യിലാണ് ഇരുവരും അഭിനയിക്കുന്നത്. വിജയ്‌ ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് 'കുഷി'യിലെ 'തു മേരി റോജ' എന്ന ഗാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഗാന രംഗത്തിലെ വിജയുടെയും സാമന്തയുടെയും കെമിസ്‌ട്രിയെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam