രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ 'മിർസിയ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി സയാമി ഖേർ അടുത്തിടെ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞു. ഒരു വനിതാ കാസ്റ്റിംഗ് ഡയറക്ടർ ഒരു തെലുങ്ക് സിനിമയിലെ വേഷത്തിനായി വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടതായി സയാമി പറഞ്ഞു.
ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ, സയാമി തന്റെ കാസ്റ്റിംഗ് കൗച്ച് അനുഭവം ഓർമ്മിച്ചു. "എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളിലും ഞാൻ വളരെ ഭാഗ്യവതിയാണ്. എനിക്ക് 19 അല്ലെങ്കിൽ 20 വയസ്സുള്ളപ്പോൾ, ഒരു തെലുങ്ക് സിനിമയ്ക്കായി എന്നെ വിളിച്ച ഒരു ഏജന്റ് ഉണ്ടായിരുന്നു. നിങ്ങൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നാണ് ഒരിക്കൽ അവർ എന്നോടുപറഞ്ഞത്. ഒരു സ്ത്രീയാണ് മറ്റൊരു സ്ത്രീയോട് അത് പറഞ്ഞത്. ഞാൻ വല്ലാതെയായിപ്പോയി." സയാമി പറഞ്ഞു.
"നിങ്ങളെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ലെന്ന് ഞാൻ അവരോട് പലവട്ടം പറഞ്ഞു. നിങ്ങൾ മനസിലാക്കിയേ തീരൂവെന്ന് അവരും പറഞ്ഞു. ഈ വഴി പോകേണ്ട ഒരാളാണ് ഞാനെന്ന് നിങ്ങൾക്ക് തോന്നിയതിൽ ഖേദിക്കുന്നുവെന്ന് അപ്പോൾ ഞാൻ മറുപടി പറഞ്ഞു.
എൻ്റെ ജീവിതത്തിൽ ഒരിക്കലും മറികടന്നിട്ടില്ലാത്ത ചില അതിരുകളുണ്ട്. എനിക്കത് ഒരുതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീ എന്നോട് ഇത് ആവശ്യപ്പെട്ടത് അന്ന് മാത്രമാണ്." സയാമി വ്യക്തമാക്കി.
'മിർസിയ'യിൽ അനിൽ കപൂറിൻ്റെ മകൻ ഹർഷവർദ്ധൻ കപൂറിനൊപ്പമാണ് സയാമി അഭിനയിച്ചത്. പിന്നീട് 'ചോക്ക്ഡ്,' 'അൺപോസ്ഡ്' തുടങ്ങിയ ബോളിവുഡ് സിനിമകളിലും നാഗാർജുനയുടെ 'വൈൽഡ് ഡോഗ്', 'ഹൈവേ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അവർ അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
