നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.
പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു.
അതേസമയം കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
