റാപ്പർ ബാദ്‍ഷായുടെ റാപ്പ് ഗാനം ‘ടട്ടീരി’ പുറത്തിറങ്ങിയതോടെ വലിയ വിവാദമാണ് ഉയർന്നത്. ബാദ്‍ഷായുടെ പുതിയ ഗാനത്തിലെ വരികളിലെ സ്ത്രീവിരുദ്ധതയും അശ്ലീല സൂചനകളും കാരണം ആണ് ശക്തമായ വിമർശനങ്ങൾ ഉയർന്നത്.
വിവാദം ശക്തമായതോടെ ബാദ്‍ഷാ ക്ഷമാപണം നടത്തുകയും ഗാനം എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു. എന്നാൽ അതിനുപിന്നാലെയും പാട്ടിന്റെ ക്ലിപ്പുകളും റീ-അപ്‌ലോഡുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് ഇടപെടൽ ശക്തമാക്കി.
ഹരിയാന പൊലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 857 സോഷ്യൽ മീഡിയ ലിങ്കുകൾ നീക്കം ചെയ്തു. ഇതിൽ 154 YouTube വീഡിയോകളും 703 ഇൻസ്റ്റാഗ്രാം റീലുകളും ഉൾപ്പെടുന്നു. ഗാനം വീണ്ടും അപ്‌ലോഡ് ചെയ്യുന്നതും ചെറിയ ക്ലിപ്പുകൾ പങ്കിടുന്നതും തടയാൻ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ സഹിക്കില്ല. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ആവർത്തിക്കുന്നവർക്ക് കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് സംസ്ഥാന പൊലീസ് മേധാവിയായ അജയ് സിംഗാള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
