ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ഹൻസിക മോട്‌വാനി. താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം വിവാഹ വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്തതതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
2022 ഡിസംബറിൽ ആയിരുന്നു താരവും സൊഹൈൽ കതൂരിയുമായുള്ള വിവാഹം. ജിയോ ഹോട്സ്റ്റാറിൽ ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ഇരുവരും വിവാഹം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ഹൻസിക 34-ാം പിറന്നാൾ ആഘോഷിച്ചിരുന്നു.
ഇപ്പോൾ അന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഈ വർഷം ചില അപ്രതീക്ഷിത പാഠങ്ങൾ താൻ പഠിച്ചുവെന്നാണ് താരം പോസ്റ്റിൽ പറയുന്നത്. കടലിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്