ജോണി ഡെപ്പിന് പരുക്ക്; ഹോളിവുഡ് വാമ്പയേഴ്‌സ് ഷോ മാറ്റി

MAY 31, 2023, 8:37 AM

അമേരിക്കൻ ചലച്ചിത്രകാരനും നടനുമായ ജോണി ഡെപ്പിന് കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് അമേരിക്കയില്‍ നടത്താനിരുന്ന ഹോളിവുഡ് വാമ്പയേഴ്‌സിന്റെ മ്യൂസിക് ഷോ മാറ്റിവച്ചു.

ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തത്കാലം യാത്ര ഒഴിവാക്കാനാണ് ഡെപ്പിനോട് നിർദേശിച്ചിരിക്കുന്നതെന്ന് ഹോളിവുഡ് വാമ്പയേഴ്‌സും വ്യക്തമാക്കി. ഈ വരുന്ന ആഴ്ച നടത്താനിരുന്ന മൂന്ന് പരിപാടികൾ പുനഃക്രമീകരിക്കുകയാണെന്ന് ബാൻഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

മെയ് 30, 31, ജൂൺ 1 തിയതികളിൽ നടത്താനിരുന്ന മ്യൂസിക് ഷോകളാണ് മാറ്റി വച്ചത്. ജൂലൈ 28, 29, 30 ന് ഷോ വീണ്ടും നടത്തും. ഹോളിവുഡ് വാമ്പയേഴ്സ് എന്നത് ഒരു അമേരിക്കൻ റോക്ക് ബാന്റാണ്. 2012 ൽ ആലീസ് കൂപ്പർ, ജോണി ഡെപ്പ്, ജോയ് പെറി എന്നിവർ ചേർന്നാണ് ഈ സംഗീത ബാൻഡിന് രൂപം കൊടുത്തത്.

vachakam
vachakam
vachakam

പരിക്ക് ചെറിയൊരു പൊട്ടലായാണ് തുടങ്ങിയത്, എന്നാൽ കാൻ ഫിലിം ഫെസ്റ്റിവലിനും റോയൽ ആൽബർട്ട് ഹാളിനും ഇടയിൽ എവിടെയോ വച്ച്, മെച്ചപ്പെടുന്നതിനു പകരം കൂടുതൽ മോശമാകുകയാണുണ്ടായതെന്നും ഡെപ്പ് കുറിപ്പിൽ വ്യക്തമാക്കുന്നു. യൂറോപ്പിൽ നടക്കാനിരിക്കുന്ന ഷോ മികച്ചതാക്കുമെന്നും ഈസ്റ്റ് കോസ്റ്റിൽ ഷോ നടത്തുമെന്നും ഡെപ്പ് കുറിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam