പോപ്പ് താരം റിഹാനയുടെ വസതിക്ക് പുറത്ത് വെടിവെപ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് 35 വയസ്സുകാരിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെവർലി ഹിൽസ് മേഖലയിലെ ആഡംബര വസതിക്ക് മുന്നിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
വെടിവെപ്പിന് ശേഷം കടന്നുകളയാൻ ശ്രമിച്ച 35-കാരിയെ പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് തോക്കും കണ്ടെടുത്തു.വധശ്രമക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 10 മില്യൺ ഡോളറാണ് (ഏകദേശം 84 കോടി രൂപ) ഇവർക്ക് കോടതി നിശ്ചയിച്ചിരിക്കുന്ന ജാമ്യത്തുക.
ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് (LAPD) നൽകുന്ന വിവരമനുസരിച്ച്, ഉച്ചയ്ക്ക് 1:15-ഓടെയാണ് വെടിയൊച്ച കേട്ടതായി എമർജൻസി കോൾ ലഭിച്ചത്. ഒരു വാഹനത്തിൽ നിന്ന് ഗേറ്റിലേക്ക് പത്തോളം തവണ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വസതിയുടെ മുൻവശത്തെ ഗേറ്റിൽ വെടിയുണ്ടകൾ തറച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ റിഹാന വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
റിഹാനയുടെ ചാരിറ്റി സംഘടനയായ 'ക്ലാര ലയണൽ ഫൗണ്ടേഷന്റെ' ഭാരവാഹിയായ ഇവാൻ ജെഹ്‌ലെയുടെ പേരിലുള്ള ട്രസ്റ്റിന്റേതാണ് ഈ വീടെന്ന് രേഖകൾ വ്യക്തമാക്കുന്നു.2018-ലും റിഹാനയുടെ മറ്റൊരു വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറി 12 മണിക്കൂറോളം ഒളിച്ചിരുന്ന സംഭവം ഉണ്ടായിരുന്നു.
പ്രതിക്ക് ഗായികയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വീടിന് എതിർവശത്തുള്ള റോഡിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രണയനൈരാശ്യം തളർത്തിയ മാസങ്ങൾ; ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് കൽക്കി കൊച്ച്ലിൻ
അന്താരാഷ്ട്ര റേസിങ് ട്രാക്കിൽ ഇന്ത്യൻ കരുത്തായി അജിത്; ബെൽജിയത്തിൽ പോഡിയം ഫിനിഷുമായി റേസിങ്
ദുവയ്ക്ക് കൂട്ടായി ഒരാള് കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്ക്കാന് ഒരുങ്ങി ദീപികയും
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല?; ‘പ്രേമലു 2’ ഉപേക്ഷിച്ചു എന്ന സൂചന നൽകി ദിലീഷ്