1961 ല്‍ ഒളിച്ചോടി, 64 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 ല്‍ വിവാഹം: വൈറലായി വീഡിയോ

MARCH 27, 2025, 8:38 AM

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 64 വര്‍ഷം മുമ്പ് ഒളിച്ചോടിയ വൃദ്ധ ദമ്പതികള്‍ സ്വപ്നതുല്യമായ വിവാഹം. അവരുടെ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് സംഘടിപ്പിച്ച ഹൃദയസ്പര്‍ശിയായ ആഘോഷത്തോടെ ആയിരുന്നു വിവാഹം.

വ്യത്യസ്ത മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ബാല്യകാല പ്രണയികളായ ഹര്‍ഷാദും മൃദുവും 1961 ല്‍ സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒന്നിച്ചു. അവരുടെ കഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സന്തോഷിപ്പിച്ചു.

ജൈനമതക്കാരനായ ഹര്‍ഷാദും ബ്രാഹ്മണ പെണ്‍കുട്ടിയായ മൃദുവും ആദ്യമായി കണ്ടുമുട്ടിയത് സ്‌കൂളിലാണ്. മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തതിനാല്‍ ഇരുവര്‍ക്കും രഹസ്യ കത്തുകള്‍ വഴി മാത്രമേ ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഹര്‍ഷാദിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മൃദു വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിച്ചു.



അങ്ങനെ മൃദു ഒരു ധീരമായ തീരുമാനമെടുത്തു, 'ഞാന്‍ തിരിച്ചു വരില്ല' എന്ന് എഴുതിയ ഒരു കത്ത് ഒരു സുഹൃത്തിന് എഴുതിവച്ചു. ആ യുവ ദമ്പതികള്‍ ഒളിച്ചോടി ഒരു പുതിയ ജീവിതം ആരംഭിച്ചു. അന്ന് അവരുടെ വിവാഹം ലളിതമായിരുന്നു, മൃദുവിന്റെ സാരിക്ക് വെറും 10 രൂപ വില, ഗംഭീരമായ ആഘോഷങ്ങളൊന്നുമില്ല. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അവരുടെ കുടുംബം ഒരിക്കലും നടക്കാത്ത ഒരു വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ അവരുടെ പ്രണയകഥയില്‍ പുതിയ വഴിത്തിരിവുണ്ടായി.

64 വര്‍ഷത്തിനിടെ ആദ്യമായി, ഹര്‍ഷാദും മൃദുവും വിവാഹ ഒരുക്കങ്ങള്‍ക്കായി വേര്‍പിരിഞ്ഞ് സമയം ചെലവഴിച്ചു, ഡിസൈനര്‍ കങ്കൂ ഥാപ്പയുടെ സഹായത്തോടെ അവരുടെ കുടുംബം മനോഹരമായ ഒരു ചടങ്ങ് ആസൂത്രണം ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam