താൻ ഇന്ന് അനുഭവിക്കുന്ന പ്രശസ്തിക്കും വിജയത്തിനും പിന്നിൽ ജന്മസിദ്ധമായ കഴിവിനേക്കാൾ ഉപരി സ്വന്തം അധ്വാനമാണെന്ന് ഹോളിവുഡ് നടി ആൻ ഹാതവേ. ഹാർപ്പേഴ്സ് ബസാർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് 43-കാരിയായ താരം തന്റെ കരിയറിലെ കാഴ്ചപ്പാടുകളെക്കുറിച്ച് മനസ്സ് തുറന്നത്.
"ചില പദവികളോടെയാണ് ഞാൻ വളർന്നതെങ്കിലും, വലിയൊരു ജീവിതം ആരും എനിക്ക് തളികയിൽ വെച്ച് നീട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ കഴിവിനെ എനിക്ക് നിയന്ത്രിക്കാനാവില്ലായിരിക്കാം, എന്നാൽ എത്രത്തോളം കഠിനാധ്വാനം ചെയ്യാം എന്നത് എന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ കഠിനാധ്വാനിയാണ് എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം," താരം വ്യക്തമാക്കി.
താൻ ചെയ്യുന്ന ജോലിയിൽ നൂറ് ശതമാനം നൽകിയിട്ടുണ്ടെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ തനിക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലത്ത് നൃത്തം അഭ്യസിച്ചിരുന്നെങ്കിലും അതിൽ താൻ അത്ര മികച്ചതല്ലെന്ന് ആൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.
എന്തുകൊണ്ടാണ് എനിക്ക് നൃത്തത്തിൽ പുരോഗതിയില്ലാത്തതെന്ന് ഞാൻ ചിന്തിക്കുമായിരുന്നു. അക്കാലത്ത് എനിക്ക് പാട്ടും നൃത്തവും വഴങ്ങുന്നുണ്ടായിരുന്നില്ല. പാടാനോ നൃത്തം ചെയ്യാനോ തനിക്ക് കഴിയില്ലെന്ന യാഥാർത്ഥ്യം താൻ നേരത്തെ തന്നെ അംഗീകരിച്ചുവെന്നും ആൻ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
