മുത്തച്ഛന്‍റെ വേർപാടിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചു ആലിയ 

JUNE 2, 2023, 9:22 AM

ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാൻ അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച ആയിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയിലൂടെ മുത്തച്ഛന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ആലിയ രംഗത്തെത്തി.

മുത്തച്ഛന്‍റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ഒരു പഴയ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചത്. ഒപ്പം തന്‍റെ ഹീറോയെ അനുസ്‌മരിച്ച് കൊണ്ടുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പും താരം പങ്കുവച്ചു.

എന്‍റെ മുത്തച്ഛൻ. എന്‍റെ ഹീറോ... 93 വരെ ഗോൾഫ് കളിച്ചു.. 93 വരെ ജോലി ചെയ്‌തു.. മികച്ച ഓംലെറ്റ് ഉണ്ടാക്കി.. മികച്ച കഥകൾ പറഞ്ഞു.. വയലിൻ വായിച്ചു.. കൊച്ചു മകളോടൊപ്പം കളിച്ചു. ക്രിക്കറ്റിനെ ഇഷ്‌ടപ്പെട്ടു. സ്കെച്ചിംഗ് ഇഷ്‌ടപ്പെട്ടു... അവസാന നിമിഷം വരെ തന്‍റെ കുടുംബത്തെ സ്നേഹിച്ചു... തന്‍റെ ജീവിതത്തെ സ്നേഹിച്ചു! എന്‍റെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു, മാത്രമല്ല സന്തോഷവുമുണ്ട്... കാരണം എന്‍റെ മുത്തശ്ശൻ ചെയ്‌തതെല്ലാം ഞങ്ങൾക്ക് സന്തോഷം നൽകുന്നു. അദ്ദേഹം നൽകിയ വെളിച്ചത്തില്‍ വളര്‍ന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. നന്ദിയും ഉണ്ട്! ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ എന്നാണ് ഇൻസറ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചു കൊണ്ട് ആലിയ കുറിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam