ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്

MARCH 25, 2026, 4:49 AM

ദേശീയ അവാർഡ് ജേതാവായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്കേറ്റതായി റിപ്പോർട്ട്. കണ്ണിന് മുകളിലാണ് പരിക്ക് ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം താരം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിയതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണിന് മുകളിലേറ്റ മുറിവിൽ നാലു തുന്നൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ചിത്രത്തിനായി രാംചരണൻ വലിയ ശാരീരിക മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമായുള്ള ഗ്ലിംപ്സ് വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ബോളിവുഡ് താരം ജാൻവി കപൂറാണ് നായികയായി എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam