തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ വൈഷ്ണ സുരേഷിൻ്റെ പേരും കോൺഗ്രസ് പരിഗണനയിൽ.
ഓരോ ജില്ലയിലും പരിഗണിക്കുന്ന സ്ഥാനാർഥി ലിസ്റ്റിൽ 25 ശതമാനം സ്ത്രീ സംവരണം വേണമെന്ന് എഐസിസി നിർദേശിച്ചിരുന്നു.
നാല് വനിതകളാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കായി പരിഗണിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
രമണി പി. നായർ, ഫ്രീഡ സൈമൺ, വീണ എസ്. നായർ എന്നിവരാണ് മറ്റ് പേരുകൾ. കെപിസിസി ജനറൽ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായ ഫ്രീഡ സൈമണെ പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വീണാ എസ്. നായരെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കുമാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വലിയ വിജയം നേടിയിരുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയിൽ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതിനെത്തുടർന്ന് വൈഷ്ണയുടെ സ്ഥാനാർഥിത്വം വിവാദത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
