കേരളത്തില്‍ ഇത്തവണ തീപാറും. പദ്മജയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കുമോ? ഇന്നത്തെ രാഷ്ട്രീയം ചൂടാറാതെ അറിയാം....
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി.
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം ശശി തരൂർ
ആറ്റിങ്ങൽ അടൂർ പ്രകാശ്
മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട ആന്റോ ആന്റണി
ആലപ്പുഴ കെ.സി വേണുഗോപാൽ
എറണാകുളം ഹൈബി ഈഡൻ
ഇടുക്കി ഡീൻ കുര്യാക്കോസ്
ചാലക്കുടി ബെന്നി ബഹ്നാൻ
തൃശൂർ കെ.മുരളീധരൻ
പാലക്കാട് വി. കെ ശ്രീകണ്ഠൻ
ആലത്തൂർ രമ്യ ഹരിദാസ്
കോഴിക്കോട് എം കെ രാഘവൻ
വടകര ഷാഫി പറമ്പിൽ
കണ്ണൂർ കെ.സുധാകരൻ
വയനാട് രാഹുൽ ഗാന്ധി
കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ
* പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നില്‍ സിപിഎമ്മെന്ന് വി.ഡി സതീശന്‍
*ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കെ. മുരളീധരന്‍
*തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.
*എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്