ചെന്നൈ ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം ബിജെപിയുമായി സഖ്യകക്ഷി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നത്.
പനീർസെൽവം നേതൃത്വം നൽകുന്ന എഐഎഡിഎംകെ വിഭാഗം ബിജെപിക്കൊപ്പം ചേർന്നേക്കുമെന്നാണ് സൂചന. ശരത്കുമാർ മുൻകൈയെടുത്താണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിലെ മറ്റു പല പാർട്ടികളും ബിജെപി സഖ്യത്തിൽ ചേരാൻ തയ്യാറാണെന്ന് വിവരമുണ്ട്.
അതിനിടെ, പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിഖ് 2000 കോടി രൂപയുടെ മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അറസ്റ്റിലായതോടെ ഡിഎംകെ പ്രതിരോധത്തിലായി.
മന്ത്രി ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയെന്ന് ജാഫർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 5 ലക്ഷം ചെന്നൈയിലെ വെള്ളപ്പൊക്ക സമയത്തും ബാക്കി 2 ലക്ഷം പാർട്ടി ഫണ്ടായും നൽകിയെന്നാണ് വെളിപ്പെടുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്